Latest News
Loading...

കോവിഡ് ദുരിതത്തിൽ ഈരാറ്റുപേട്ടയ്ക്കു താങ്ങായി യുഎഇ പ്രവാസികൾ

ഈരാറ്റുപേട്ട: നാടിന് എന്നും എക്കാലവുംതുണയായ ഈരാറ്റുപേട്ടയിലെ പ്രവാസികൾ ഈ കോവിഡ് കാലത്തും നാടിനെ മറന്നില്ല 
കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിൽ നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് പിപിഇ കിറ്റ് അടക്കമുള്ള കോവിഡ് പ്രതിരോധ കിറ്റുകൾ സംഭാവന ചെയ്താണ് ഈരാറ്റുപേട്ട യുഎഇ പ്രവാസി അസോസിയേഷൻ നാടിനൊപ്പം നിൽക്കുന്നത്.

ഏകദേശം ഒന്നരലക്ഷം രൂപ വിലവരുന്ന കോവിഡ് പ്രതിരോധ കിറ്റുകളാണ് നഗരസഭയ്ക്കായി പ്രവാസികൾ അയച്ചു നൽകിയിരിക്കുന്നത്. ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയുടെ പേരിൽ ഫ്‌ളൈറ്റ് കാർഗോ ആയി അയച്ച പിപിഇ കിറ്റുകൾ അടക്കമുളള കോവിഡ് പ്രതിരോധ കിറ്റുകൾ ഒരാഴ്ചയ്ക്കുള്ളിൽ ഈരാറ്റുപേട്ടയിൽ എത്തിചേരും.
തുടർന്ന് നഗരസഭാധികരികൾ വിവിധ സന്നദ്ധ പ്രവർത്തകർക്കായി കിറ്റുകൾ വിതരണം ചെയ്യും. 

ഇതിനു പുറമെ കോവിഡ് മൂലം ദുരിതത്തിലായ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുമെന്നും അസോസിയേഷൻ വക്താക്കൾ അറിയിച്ചു.

മുഹമ്മദ് പിഎസ്, നെസർ റഷീദ്, നാസിം മേത്തർ, മസൂദ് വട്ടക്കയം, മുഹമ്മദ് ഹുസൈൻ, നിയാസ് ഖാൻ, നിഷാദ് വട്ടക്കയം, മുജീബ് റഹ്മാൻ, അൻസാരി കണ്ടത്തിൽ, അൻസാരി കാരക്കാട്, ജാസിം കല്ലോലിൽ, മാഹിൻ, അൻസൽ എംഎ, ഷിബിലി, അൻസർ മഠത്തിൽ എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments