Latest News
Loading...

അഭിമാന"സ്തംഭം" സംരക്ഷിച്ച് യൂത്ത് കോൺഗ്രസ്

തീക്കോയി: ഈരാറ്റുപേട്ട പീരുമേട് സംസ്ഥാന ഹൈവേയുടെ പ്രവേശന കവാടമായ തീക്കോയിൽ  അർപ്പണബോധത്തിന്റെയും,  ആത്മസമർപ്പണത്തിന്റെയും പ്രതീകമായി സ്ഥിതിചെയ്യുന്ന "അഭിമാനസ്തംഭം" കാടുപിടിച്ച് നശിച്ചു പോകുന്ന നിലയിലായിരുന്നു. ഈ പൈതൃക സ്മാരകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റി യൂത്ത് ബ്രിഗേഡ് വോളണ്ടിയേഴ്സ് മാലിന്യകൂമ്പാരം ആയിരുന്ന സ്തംഭ ത്തിന്റെ  പരിസരം വെട്ടിത്തെളിച്ച് സ്മാരകം  കഴുകി വൃത്തിയാക്കി മാതൃകയായി. 

ഹൈറേഞ്ചിനെ പ്രവേശന കവാടമായ തീക്കോയിൽ സ്ഥിതിചെയ്യുന്ന ഈ പൈതൃക സ്മാരകം സംരക്ഷിക്കുവാൻ പഞ്ചായത്ത് കമ്മിറ്റി മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം  സമർപ്പിച്ചു. യുഡിഎഫ് ചെയർമാൻ ഹരി മണ്ണുമഠം ഉദ്ഘാടനം ചെയ്തു.  

യൂത്ത് കോൺഗ്രസ്  മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടോം കുന്നക്കാട്ട്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട്  റിജോ കാഞ്ഞമല, മണ്ഡലം ജനറൽ സെക്രട്ടറി വിമൽ വഴിക്കടവ്, ഗ്രാമപഞ്ചായത്ത്‌ അംഗം സിറിൽ താഴത്തുപറമ്പിൽ, ഇജാസ് നിസ്സാർ,നൈജോ ചെറുശ്ശേരിൽ, ജിജോ മേക്കാട്ട്, ജെബിൻ മേക്കാട്ട്, മാർട്ടിൻ മൂലയിൽ, ബിബിൻ മുണ്ടപ്ലാക്കൽ, ടിനോ മാക്സ് തയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments