Latest News
Loading...

നാട് അണുവിമുക്തമാക്കി തീക്കോയി യൂത്ത് കോൺഗ്രസ്

തീക്കോയി:-പഞ്ചായത്തും അനുബന്ധസ്ഥാപനങ്ങളും പ്രാന്തപ്രദേശങ്ങളും അണുവിമുക്തമാക്കി യൂത്ത് കോൺഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റി. ഗ്രാമപഞ്ചായത്ത്,വില്ലേജ് ഓഫീസ്,തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രം,ആയുർവേദ ആശുപത്രി,മൃഗാശുപത്രി,കോവിഡ് ഡൊമസിലിയർ കെയർ സെൻറർ,തീക്കോയി ടൗൺ,വിവിധ പഞ്ചായത്ത് വാർഡുകൾ ഉൾപ്പെടെ അണുനശീകരണം നടത്തി.

     രാവിലെ 11 മണിക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും തീക്കോയി സർവീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റുമായ എം ഐ ബേബി മുത്തനാട്ട് അണുനശീകരണ വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.

ജോയി പൊട്ടനാനിയിൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടോം കുന്നക്കാട്ട്,റിജോ കാഞ്ഞമല,വിമൽ വഴിക്കടവ്,പഞ്ചായത്ത് അംഗം സിറിൾ റോയി താഴത്തുപറമ്പിൽ,ബിജു നെടുങ്ങനാൽ, ഇജാസ് നിസാർ,ജിജോ മേക്കാട്ട്,റസൽ നാസർ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments