Latest News
Loading...

കുട്ടികൾക്ക് ഭക്ഷ്യക്കിറ്റുകൾ വീടുകളിലെത്തിച്ച് അധ്യാപകർ

കുട്ടികൾക്ക് വിതരണം ചെയ്യാനായി എത്തിയ ഭക്ഷ്യക്കിറ്റുകൾ വീടുകളിലെത്തിച്ച് അധ്യാപകർ മാതൃകയായി. പൂഞ്ഞാർ ഗവ.എൽ.പി.സ്കൂളിലെ അധ്യാപകരാണ് കടുത്ത കോവിഡ് ഭീതി നിലനിൽക്കുമ്പോഴും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തങ്ങളുടെ കുട്ടികൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ സ്കൂൾ ബസിലും, അവരുടെ സ്വകാര്യ വാഹനങ്ങളിലുമായി കുട്ടികളുടെ വീടുകളിൽ എത്തിച്ചത്.

കോവിഡ് ബാധിതരായും, ലോക് ഡൗൺ മൂലവും പുറത്തിറങ്ങാൻ പ്രയാസപ്പെടുന്ന രക്ഷകർത്താക്കൾക്ക് വളരെയേറെ ആശ്വാസം നൽകുന്നതായിരുന്നു സ്കൂളിന്റെ ഈ നടപടി. സ്കൂളിലെ പ്രധാന അധ്യാപിക സജിമോൾ ടീച്ചർ, അധ്യാപകരായ അഫ്സൽ, ഇബ്രാഹിം, ദീപു, ജിന്റൊ, പി. റ്റി.എ അംഗങ്ങൾ എന്നിവർ ഭക്ഷണക്കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments