Latest News
Loading...

തലപ്പുലം ഗ്രാമപഞ്ചായത്തിൽ സേവാഭാരതിയുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു.


 തലപ്പലം ഗ്രാമപഞ്ചായത്തിൽ കോവിഡ് രണ്ടാം ഘട്ടം ആരംഭിച്ചപ്പോൾ തന്നെ വാർഡ് മെമ്പർമാർ ആയ സതീഷ് കെ ബി. ചിത്ര സജി. സുരേഷ് പി കെ എന്നിവരുടെ നേതൃത്വത്തിൽ ഹെൽപ് ഡസ്ക് ആരംഭിച്ച സേവാഭാരതി തലപ്പലത്തിന്റെ പ്രവർത്തനം ശ്രെദ്ധേയമാകുന്നു.. ഭരണസംവിധാനങ്ങൾ പ്രവർത്തിച്ചു തുടങ്ങുന്നതിനു മുൻപേ രോഗികൾക്ക് ടെസ്റ്റിന് പോകുവാനും ആശുപത്രികളിലേക്ക് മാറ്റുന്നതിനും ആവശ്യമായ വാഹന സംവിധാനം സുമനസ്സുകളുടെ സഹായത്തോടെ ആരംഭിച്ചു... 

മുന്നൂറിൽ പരം ആളുകൾക്ക് ഇതിന്റെ പ്രയോജനം ഇതിനോടകം ലഭിച്ചു... ഹെൽപ് ഡെസ്കിൽ വിളിച്ചതനുസരിച്ച് 65ഓളം ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.. അമ്പതോളം രോഗികൾക്ക് ഭക്ഷണം എത്തിച്ചു നൽകി.. ലോക് ഡൗൺ സമയത്ത് എഴുപതോളം വീടുകളിൽ മരുന്ന് എത്തിച്ചു നൽകി.. കോവിഡ് രോഗികൾ ഉണ്ടായിരുന്ന നാല്പതോളം വീടുകളും തലപ്പുലത്തെ പ്രധാനപ്പെട്ട ടൗണുകൾ, സ്ഥാപനങ്ങളും സാനിറ്റ്റൈസർ ചെയ്തു അണുവിമുക്തമാക്കി...

 പനക്കപ്പാലം സ്വദേശി സൗജന്യമായി നൽകിയ 3000 കിലോയോളം പച്ചക്കപ്പ കൃഷിയിടത്തിൽ നിന്നും ശേഖരിച്ചു മൂന്ന്.നാല്.അഞ്ച്. ആറ് വാർഡുകളിൽ നാനൂറോളം കുടുംബങ്ങൾക്ക് എത്തിച്ചു നൽകി... ഈ മഹാമാരി കാലത്ത് വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിച്ച് കറങ്ങിനടക്കുന്ന പ്രസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് സേവാഭാരതിയുടെ പ്രവർത്തനങ്ങൾ..

 ഇരുപതോളം പേർക്ക് ഒരേ സമയം തന്നെ വാക്സിൻ രജിസ്റ്റർ ചെയ്യാൻ പറ്റുന്ന രീതിയിലുള്ള വാക്സിൻ രജിസ്ട്രേഷൻ കൗണ്ടർ ഉടൻതന്നെ ആരംഭിക്കുമെന്നും, സദാ സേവന നിരതരായി മുപ്പതോളം യുവാക്കളാണ് ഈ പ്രവർത്തന മികവിന് കാരണം എന്നും സേവാഭാരതി പ്രവർത്തകനും വാർഡ് മെമ്പറുമായ സതീഷ് കെ ബി പറഞ്ഞു.. സേവാഭാരതി തലപ്പലം helpline നമ്പർ 9744965337..9961676452..9847830664

Post a Comment

0 Comments