Latest News
Loading...

മുത്തോലി പഞ്ചായത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് സേവാഭാരതി

മുത്തോലി പഞ്ചായത്ത് എട്ടാം വാർഡിലെ ലോക്ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന 116 കുടുംബങ്ങൾക്ക് കൈത്താങ്ങായി
മീനച്ചിൽ സേവാഭാരതിയുടെ നേതൃത്വതിൽ അരി ,പലചരക്ക്, പച്ചക്കറി ,മറ്റ് നിത്യോപയോഗ സാധനങ്ങൾ എല്ലാം അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

സേവാഭാരതിയുടെ കോട്ടയം ജില്ലാ ഉപാദ്ധിക്ഷൻ D. പ്രസാദ് ഉദ്ഘാടനം ചെയ്തു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ രൺജിത്ത് ജി മീനാഭവൻ, മീനച്ചിൽ വാർഡ് മെമ്പർ ശ്രീ എം പി (ജയ ടീച്ചർ), T.D ബിജു, അനിൽ വി നായർ, വിശ്വനാഥൻ നായർ, കെ ആർ ബിജു, ഷാബു ജി, രമേശ് ചന്ദ്രൻ, വിഷ്ണു ബിജു തുടങ്ങിയവർ പങ്കെടുത്തു. സേവാഭാരതിയുടെ സന്നദ്ധ സേവകർ 10 ഗടകളായി തിരിച്ചു എട്ടാം വാർഡിലെ അതതു വീടുകളിൽ എത്തിച്ചു നൽകി. 

 കോവിദ് പ്രതിരോധ പ്രവർത്തനങ്ങളിൽ covid +ve ആയവരുടെ വീടുകളിൽ സാനിട്ടൈസ് ചെയ്തും, മരുന്നും നിത്യോപയോഗ സാധനങ്ങളും, ആഹാരവും എത്തിച്ചു നൽകിയും രോഗികളെ ഹോസ്പിറ്റലിൽ/ Covid ടെസ്റ്റ് കൊണ്ടുപോകുന്നതിന് ആയി സൗജന്യ വാഹന സൗകര്യം, ഓക്സിമീറ്റർ ആവശ്യമുള്ളവർക്ക് എത്തിച്ചു നൽകിയും മീനച്ചിൽ സേവാഭാരതി മികച്ച പ്രവർത്തനം ആണ് ചെയ്തു വരുന്നത്. 

മീനച്ചിൽ സേവാഭാരതി
 രമേശ് ചന്ദ്രൻ 9048039272 
അനിൽ വി നായർ 9447284689
വിഷ്ണു ബിജു 9495479668
ജയ ടീച്ചർ
9847262336

Post a Comment

0 Comments