സത്യപ്രതിഞ്ജയ്ക്ക് ശേഷം ഈരാറ്റുപേട്ടയിൽ ആദ്യമായി എത്തിച്ചേർന്ന പൂഞ്ഞാർ MLA അഡ്വ. സെബ്വാസ്റ്റൻ കുളത്തുകലിനെ ഈരാറ്റുപേട്ട പൗരാവലിക്ക് വേണ്ടി ഈരാറ്റുപേട്ട നഗരസഭ ഓഫീസ് അംഗണത്തിൽ സ്വീകരണം നൽകി. സ്വീകരണപരുപാടികൾക്ക് നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ലിയാസ് സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻമാരായ റിയാസ് പ്ലാമൂട്ടിൽ ,സുനിത ഇസ്മായീൽ , ഡോ. സഹ്ലല ഫിർദൗസ് ,അൻസർ പുള്ളോലിൽ ,റിസ്വാന സവാദ് ,നാസർ വെള്ളൂപറമ്പിൽ, സുനിൽകുമാർ , അനസ് പാറയിൽ, കെ പി സിയാദ്, പി എം അബ്ദുൽ ഖാദർ ,ഷഫ്ന അമീൻ, ഫാസില അബ്സാർ ,എസ് കെ നൗഫൽ ,സജീർ , ഹബീബ്, അൻസൽന, സുഹാന, ലീന തുടങ്ങിയവർ സ്വീകരണ പരുപാടിയിൽ പങ്കെടുത്തു
അദ്യാപക സംഘടനയായ KSTA ഈരാറ്റുപേട്ട നഗരസഭയ്ക്ക് നൽകിയ "പൾസ് ഓക്സിമീറ്റർ" സെബാസ്റ്റൻകുളത്തുക്കൽ MLA യിൽ നിന്നും നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഏറ്റുവാങ്ങി
ഈരാറ്റുപേട്ട നഗരസഭയിലെ അടിയന്തിര ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നിവേദനം നൽകി
1)#ഈരാറ്റുപേട്ട_ടൗണിൽ_മഴക്കാലത്ത്_വെള്ളക്കെട്ട് കൊണ്ട് വളരെയധികം ബുദ്ധിമുട്ട് കാൽനടയാത്ര കാർക്കും,വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർക്കും ഉണ്ടാവാറുണ്ട്. ഇത് മുന്നിൽകണ്ടുകൊണ്ട് മഴക്കാലത്തിനു മുന്നോടിയായി ടൗണിലെ റോഡിൻറെ ഓടകൾ വൃത്തിയാക്കണം എന്ന് PWD ഡിപ്പാർട്ട്മെന്റിനോട് ഏപ്രിൽ മാസത്തിൽ നഗരസഭ ആവശ്യപ്പെട്ടതാണ്. എന്നാൽ നാളിതുവരെ യാതൊരു നടപടിയുംPDW യുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആയതിനാൽ ഇക്കാര്യത്തിൽ അടിയന്തരമായി നടപടി കൈകൊള്ളണമെന്ന് ആവിശ്യപെട്ടു.
2)#ഈരാറ്റുപേട്ട_KSRTC ഹൃസ്വ,ദീർഘ ദൂര ബസ് സർവ്വിസുകൾ രാത്രിയിൽ പാലയിലും മറ്റും ട്രിപ്പ് അവസാനിപ്പിക്കുന്നതിനാൽ ഈരാറ്റുപേട്ടയിലും ചുറ്റുപാടുമുള്ളവർ രാത്രിയിൽ യാത്ര ക്ലെശം അനുഭവിക്കുന്നു അതിന് പരിഹാരം കണ്ടെത്താൻ അഭ്യർത്ഥിച്ചു.
3)#ഈരാറ്റുപേട്ട_FHC താലൂക്കായി ഉയർത്തുവാനും നിവേദനം നൽകി.
0 Comments