Latest News
Loading...

സെന്റ് ജോൺസ് എൽ പി സ്കൂൾ അമ്പാറനിരപ്പേൽ പ്രവേശനോത്സവവും സ്നേഹ സമ്മാന വിതരണവും


അമ്പാറനിരപ്പേൽ : ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ജൂൺ ഒന്നിന് മഴയുടെ കൈയും പിടിച്ചു ഒരു പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിക്കുന്നു . അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽ പി സ്കൂളിലെ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവം ഓൺ ലൈൻ പ്ലാറ്റുഫോമിലൂടെ ഏറെ ആസ്വാദ്യകരമാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരിക്കുകയാണ് .

 സ്കൂൾ മാനേജർ റവ ഫാ ജോസഫ് മുണ്ടക്കലച്ചന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന പ്രവേശനോത്സവ പരിപാടികൾ തിടനാട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌ ശ്രീ വിജി ജോർജ് ഉദ് ഘാടനം ചെയ്യും . തിടനാട് പഞ്ചായത്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷെറിൻ ജോസഫ് , വാർഡ് മെമ്പർമാരായ ശ്രീമതി പ്രിയ ഷിജു , ശ്രീമതി ഓമന രമേശ് , ശ്രീ സ്കറിയ പൊട്ടനാനിയിൽ , പി ടി എ പ്രസിഡന്റ്‌ ശ്രീ സന്തോഷ് പ്ലാത്തോട്ടത്തിൽ , ഹെഡ്മിസ്ട്രസ് സി മേരി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും . 

കുഞ്ഞു കുരുന്നുകളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഓൺലൈൻ ആയി അവതരിപ്പിക്കും . അധ്യാപകരുടെയും പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മധുരപലഹാരങ്ങളും പഠനോപകരണങ്ങളും അടങ്ങിയ കിറ്റ് സ്നേഹ സമ്മാനമായി നൽകും

Post a Comment

0 Comments