Latest News
Loading...

ഈരാറ്റുപേട്ട നഗരസഭയില്‍ വീണ്ടും സംഘര്‍ഷം. കൗണ്‍സിലര്‍ക്ക് പരിക്ക്

File picture

ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. ഇടത് വലത് കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും സംഘര്‍ഷത്തിലും ഒരു കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. ഇടത്തുംകുന്ന് ഡിവിഷന്‍ അംഗം cpim-ലെ സജീര്‍ ഇസ്മയിലിന്റെ കാലിനാണ് പരിക്കേറ്റത്. 

പ്രതിപക്ഷ അംഗങ്ങളുടെ ഫണ്ട് വെട്ടിച്ചുരുക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തങ്ങളെ അക്രമിക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അജന്‍ഡ ആവശ്യപ്പെട്ടത് ലഭിച്ചില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചപ്പോള്‍ കൈയേറ്റം ചെയ്‌തെന്നാണ് ആരോപണം. 

അതേസമയം, ചെയര്‍പേഴ്‌സണെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ഉണ്ടായതെന്ന് ഭരണപക്ഷം പറയുന്നു. പ്രതിപക്ഷം ആവശ്യപ്പെടുന്ന തരത്തില്‍ അജന്‍ഡ നല്കുന്ന പതിവില്ലെന്ന് വൈസ് ചെയര്‍മാനും പറയുന്നു. 


പരിക്കേറ്റ കൗണ്‍സിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ഫെബ്രുവരിയിലും നഗരസഭാ കൗണ്‍സില്‍ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

Post a Comment

0 Comments