Latest News
Loading...

പൂഞ്ഞാര്‍ തെക്കേക്കരയില്‍ നാളെ RTPCR ടെസ്റ്റ് നടത്തും


പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ നാളെ കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തും. രാവിലെ 9.30 മുതല്‍ പൂഞ്ഞാര്‍ സെന്റ് ആന്റ് ഹൈസ്‌കൂളിലാണ് ടെസ്റ്റിംഗ് ക്യാംപ്. പരിശോധന സൗജന്യമാണ്. 

രണ്ട് ദിവസം മുന്‍പും പഞ്ചായത്തില്‍ പരിശോധന സംഘടിപ്പിച്ചിരുന്നു. അന്ന് 61 പേരെ പരിശോധിച്ചതില്‍ 23 പേരാണ് പോസിറ്റീവായത്. അതേസമയം പരിശോധനയ്ക്ക് ആളുകള്‍ കുറയുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതിന് കാരണമായിട്ടുണ്ട്. 

തിങ്കളാഴ്ച നടക്കുന്ന ക്യാംപില്‍ പരമാവധി ആളുകള്‍ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ടിപിആര്‍ നിരക്ക് കുറഞ്ഞാല്‍ മാത്രമെ അധിക നിയന്ത്രണത്തില്‍ നിന്നും പഞ്ചായത്തിന് ഇളവ് ലഭിക്കൂ.

Post a Comment

0 Comments