Latest News
Loading...

രാമപുരത്തെ വ്യാപാരികൾക്കും ജീവനക്കാർക്കുമായി RTPCR ടെസ്റ്റ്


കോവിഡ് 19 വ്യാപനം അതിരൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തിൽ രാമപുരത്തെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റിന്റെ സഹകരണത്തോടെ രാമപുരത്തെ വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമായി 20.05.2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ രാമപുരം ഏറത്ത് മറീന മാളിൽ വച്ച് സൗജന്യ RTPCR ടെസ്റ്റ്‌ നടത്തപ്പെടുന്നു. . എല്ലാ വ്യാപാരികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ടെസ്റ്റ്‌ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ നാളെ 19.05.2021 ബുധനാഴ്ച രാവിലെ 10 മണിക്ക് മുൻപായി ഭാരവാഹികളുടെ അടുത്ത് പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ്ജെ യിംസ് കണിയാരകം , ജനറൽ സെക്രട്ടറി ജെയ്സൺ മേച്ചേരിൽ , ട്രഷറർ 
ജോമോൻ ഏറത്ത് എന്നിവർ അറിയിച്ചു. 

Post a Comment

0 Comments