Latest News
Loading...

റോഷിയെയും ജയരാജിനെയും പ്രഖ്യാപിച്ചു. അനുഗ്രഹം വാങ്ങി റോഷി


കേരളാ കോൺഗ്രസിന് അനുവദിച്ച് കിട്ടിയ രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരളാ കോൺഗ്രസ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ആണ് കേരളാ കോൺഗ്രസിന് കിട്ടയത്. മന്ത്രി സ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ എന്‍ ജയരാജിനെയും തീരുമാനിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു.

റോഷി അഗസ്റ്റിന്‍ രാവിലെ കുടുംബാഗങ്ങള്‍ക്കൊപ്പം ജോസ് കെ മാണിയുടെ വസതിയിലെത്തി. ജോസ് കെ മാണിയുമായി അരമണിക്കൂറോളം ചര്‍ച്ച നടത്തി. കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മയുടെ അനുഗ്രഹവും റോഷി വാങ്ങി. റോഷിയെ തലയില്‍ കൈവച്ചാണ് അവര്‍ റോഷിയെ അനുഗ്രഹിച്ചത്. തുടര്‍ന്ന് ആശ്ലേഷിക്കുകയും ചെയ്തു. ജോസ് കെ മാണിയെ ആലിംഗനം ചെയ്തും റോഷി ആഹ്ളാദനം പങ്കുവെച്ചു. 

ഇടുക്കിയിൽനിന്ന് അഞ്ചാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പു​മാ​യാ​ണ് ഇ​ടു​ക്കി​യു​ടെ അ​മ​ര​ക്കാ​ര​ൻ റോ​ഷി അ​ഗ​സ്റ്റി​ൻ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ന്ന ആ​ദ്യ​ജ​ന​പ്ര​തി​നി​ധി​യെ​ന്ന വി​ശേ​ഷ​ണ​വും ഇ​നി ഇ​ദ്ദേ​ഹ​ത്തി​നു സ്വ​ന്തം.

 കാഞ്ഞിരപ്പള്ളി എംഎല്‍എ ആയ ഡോ എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. തി​രു​മ്മു-​മ​ർ​മ ചി​കി​ത്സ​യ്ക്കും ക​ള​രി​പ്പ​യ​റ്റി​നും പെ​രു​മ​യു​ള്ള ച​ന്പ​ക്ക​ര കു​റു​പ്പു​മാ​രു​ടെ ബ​ന്ധ​ത്തി​ലെ ചെ​റു​മാ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്

രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി കേരളാ കോൺഗ്രസ് ആദ്യാവസാനം നിലപാടെടുത്തെങ്കിലും സിപിഎം വഴങ്ങിയില്ല. അങ്ങനെയാണ് രണ്ട് ക്യാബിനറ്റ് റാങ്ക് എന്ന തീരുമാനത്തിലേക്ക് എത്തിയത്. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിമിതികൾ കൊണ്ടാണ് ഒരു മന്ത്രിസ്ഥാനം ലഭിച്ചത്. മുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനം അത് മനസിലാക്കി മുന്നോട്ട് പോകുമെന്നും പൂർണ്ണ തൃപ്തരാണെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments