Latest News
Loading...

ഈരാറ്റുപേട്ട കോവിഡ് ഫെസിലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യമായി

 

ഒന്നര വര്‍ഷമായി അടഞ്ഞുകിടന്നിരുന്ന റിംസ് ഹോസ്പിറ്റല്‍ കോവിഡ് ഹോസ്പിറ്റലായി നിയുക്ത എംഎല്‍എ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നാടിന് സമര്‍പ്പിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു നടന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു.

കെ.എ. മുഹമ്മദ് നദീര്‍ മൗലവി, ഫാദര്‍ അഗസ്റ്റ്യന്‍ പാലക്കപ്പറമ്പില്‍, നഗരസഭാ ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സഹ്‌ല ഫിര്‍ദൗസ്, കൗണ്‍ഡിലര്‍മാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഈരാറ്റുപേട്ട കോവിഡ് ആശുപത്രിയെന്ന പേരിലാകും ആശുപത്രി പ്രവര്‍ത്തിക്കുക.

Post a Comment

0 Comments