Latest News
Loading...

റിംസിൽനിന്നും ഉപകരണങ്ങൾ മാറ്റാനുള്ള നീക്കം തടഞ്ഞു

ഈരാറ്റുപേട്ടയിൽ റിംസ് ഹോസ് പിറ്റലിൻ്റെ വെൻ്റിലേറ്ററടക്കമുള്ള ഉപകരണങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുവാനുള്ള നീക്കം ഉപേക്ഷിച്ചു. ശനിയാഴ്ച ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ഉപകരണങ്ങൾ മാറ്റാനുള്ള നീക്കം ഉണ്ടായത്.

നിയുക്ത എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിൻ്റെയും നഗരസഭാ കൗൺസിലറന്മാരുടെയും നാട്ടുകാരുടെയും എതിർപ്പ് കാരണം, നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ അടഞ്ഞുകിടക്കുന്ന ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റൽ സർക്കാർ എറ്റെടുക്കണമെന്നുള്ള നഗരസഭയുടെ ആവശ്യം 40 കോടി രൂപ സാമ്പത്തിക ബാധ്യതയുണ്ടാകുന്നതിനാൽ ഈവശ്യം സർക്കാർ തളളി.


ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ട്.  കോവിഡ് തീവ്രവ്യാപനം ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കോവിഡ് ചികിൽസ വെല്ലുവിളിയാകും.

ഈ ആശുപത്രിയിൽ ഉടൻ തന്നെ സി.എഫ്.എൽ.ടി.സി ആരംഭിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ അറിയിച്ചു. വൈകിട്ട് കൗൺസിൽ യോഗം ചേർന്നിരുന്നു. രാത്രി 8ന് ആശുപത്രിയിൽ പ്രത്യേക യോഗം ചേരുമെന്നും വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് അറിയിച്ചു. 

Post a Comment

0 Comments