Latest News
Loading...

ലോക് ഡൗൺ കാലയളവിലെ വാടക ഒഴിവാക്കണം

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ കടകകളുടെ ലോക് ഡൗൺ കാലത്തെ വാടക ഒഴിവാക്കി നൽകാൻ സർക്കാർ തദ്ദേ ശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയതുപോലെ സ്വകാര്യ കെട്ടിടങ്ങളിലെ വാടക ഒഴിവാക്കി നൽകാൻ സ്വകാര്യ കെട്ടിട ഉടമകൾക്കും സർക്കാർ നിർദ്ദേശം നൽകണമെന്ന് കേരള ടെക്സ്റ്റയിൽസ് ആൻറ് ഗാർമെൻ്റ്സ് ഡീലേഴ്സ് വെൽഫയർ അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഭൂരിഭാഗം കടകളും സ്വാകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ച്
ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ സഹായിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് ജോർജ് കൂടല്ലിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഓൺലൈൻ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോർജ് തോമസ് 'ജില്ലാ ജനറൽ സെക്രട്ടറി നിയാസ് വെള്ളൂപ്പറമ്പിൽ, നാഗേ ന്ദ്രൻ, സതീഷ് വലിയ വീടൻ' എം ബി, അമീൻ ഷാ 'പിപ്പു ജോസഫ്,.എബി ദേവസ്യ ,ഗോവിന്ദ് വാരിക്കാട്ട് 'എബിൻ ജോസ് പോൾ,, മനാഫ് മിടുക്കി എന്നിവർ സംസാരിച്ചു.


Post a Comment

0 Comments