Latest News
Loading...

പാലാ റിലയന്‍സിലെ കോവിഡ് ബാധ. അന്തിമതീരുമാനം ജില്ലാ ഭരണകൂടത്തിന്റേത്


പാലാ കൊട്ടാരമറ്റത്ത് പ്രവര്‍ത്തിക്കുന്ന റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍, സ്ഥാപനം അടപ്പിക്കണമോ എന്ന് അന്തിമതീരുമാനം എടുക്കുന്നത് ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യവകുപ്പും. 76 ജീവനക്കാരുള്ള സ്ഥാപനത്തില്‍ 15 പേര്‍ക്കാണ് നിലവില്‍ കോവിഡ് പോസിറ്റീവായിരിക്കുന്നത്. 


നഗരസഭാ പ്രദേശത്തെ സ്ഥാപനങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചാലും അടപ്പിക്കാനുള്ള അധികാരം നഗരസഭയ്ക്കില്ല. അതേസമയം, നിലവിലെ സാഹചര്യം വിശദീകരിച്ച് നഗരസഭാ ഡിഎംഒയ്ക്ക് കത്ത് നല്കിയിട്ടുണ്ട്. ഡിഎംഒ നല്കുന്ന റിപ്പോര്‍ട്ട് പ്രകാരം കളക്ടര്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റെയിനായി പ്രഖ്യാപിക്കുകയോ അടക്കാന്‍ നിര്‍ദേശം നല്കുകയോ ചെയ്യാം. 

ലോക്ഡൗണ്‍ നിര്‍ദേശപ്രകാരം ചെറുകിട സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുമ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നത് അവശ്യവസ്തുക്കള്‍ വില്ക്കുന്ന സ്ഥാപനമെന്ന നിലയിലാണ്. എ.സി പ്രവര്‍ത്തിക്കുന്ന, ഗ്‌ളാസിട്ട സ്ഥാപനം പ്രവര്‍ത്തിക്കുന്നക് കോവിഡ് പ്രോട്ടോക്കോളിന് വിരുദ്ധമാണെന്ന് നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. 

അതേസമയം, എല്ലാ സാധനങ്ങളും ഒരിടത്ത്തന്നെ ലഭിക്കുന്നുവെന്ന കാരണത്താല്‍ ലോക്ഡൗണിലും ഇവിടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ജീവനക്കാരിലെ കോവിഡ് ബാധ കണക്കിലെടുത്ത് ഒരു സമയം 25 ജീവനക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്ഥാപനത്തില്‍ ജീവനക്കാരെത്തുന്നത്.

Post a Comment

0 Comments