Latest News
Loading...

ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില് പള്‍സ് ഓക്സി മീറ്റര് കൈമാറി

ജോസ് കെ മാണിയുടെ നിര്‍ദ്ദേശാനുസരണം അടിയന്തരമായി പള്‍സ് ഓക്സി മീറ്റര്‍ ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നല്‍കണമെന്ന് അറിയിച്ചതിന്‍പ്രകാരം
പ്രവാസി കേരള കോണ്‍ഗ്രസ് (എം), കേരള യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റി എന്നിവരുടെ സയുക്ത ആഭിമുഖ്യത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പള്‍സ് ഓക്സി മിറ്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മെറിന് കൈമാറി. 

 യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ട് സഖറിയാസ് ഐപ്പൻപറമ്പില്‍ കുന്നേൽ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ജില്ലാ സെക്രട്ടറി തോമസുകുട്ടി വരിക്കയിൽ, ബ്ലോക്ക് മെമ്പർ ആനന്ദ് ചെറുവള്ളി, ജിനു വല്ലനാട്ട്, സി എം സിറിയക്, ടി ആർ ശിവദാസ്, സണ്ണി കലവനാൽ
ഡോ.ലിസബെത്ത്, ഹെൽത്ത് ഇൻസ്പെക്ടർ ജോയി സി.സി എന്നിവർ പ്രസംഗിച്ചു.

 പ്രവാസി കേരള കോൺഗ്രസിന് വേണ്ടി സിബിച്ചൻ കൂടമറ്റം ആണ് ധനസമാഹരണത്തിന് നേതൃത്വം നല്‍കിയത്.