Latest News
Loading...

ഇരുപതിനായിരം അംഗങ്ങളുമായി പൂഞ്ഞാർ കാർഷിക വിപണി കർഷകർക്ക് ആശ്വാസമാകുന്നു.




ലോക്ഡൗൺ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകർക്കായി പി സി ജോർജ് ആരംഭിച്ച പൂഞ്ഞാർ കാർഷിക വിപണി കർഷകർക്ക് ആശ്വാസമാകുന്നു.2020 ലോക്ക്ഡൗൺ സമയത്ത് ആരംഭിച്ച പൂഞ്ഞാർ കാർഷിക വിപണിയിൽ ഇന്ന് ഇരുപതിനായിരം അംഗങ്ങൾ ആയി. കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ, വളർത്ത് മൃഗങ്ങൾ, മറ്റ് മൂല്യവർധിത ഉൽപന്നങ്ങളുമാണ്  ഈ സൗജന്യ ഓൺലൈൻ വിപണിയിലൂടെ വിറ്റഴിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. ദൈനംദിനം  ലക്ഷകണക്കിന് രൂപയുടെ കച്ചവടമാണ് ഇടനിലക്കാരില്ലാതെ പൂഞ്ഞാർ കാർഷിക വിപണിയിലൂടെ നടക്കുന്നത്. ഇതോടൊപ്പം തുടങ്ങിയ പാലാ, കാഞ്ഞിരപ്പള്ളി കാർഷിക വിപണികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ഇടനിലക്കാരില്ലാതെ കാർഷിക ഉൽപ്പന്നങ്ങൾക്ക് പരമാവധി വില ലഭ്യമാക്കുന്നതിനുള്ള സ്‌ഥിരം സംവിധാനം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും പി സി ജോർജ് പറഞ്ഞു.

Post a Comment

0 Comments