Latest News
Loading...

പിറന്നാള്‍ നിറവില്‍ പിണറായി വിജയന്‍


76-ാം പിറന്നാള്‍ ദിനത്തില്‍ പിണറായി വിജയന് ഇരട്ടി മധുരം. തന്‍റെ നേതൃത്വത്തിലുള്ള തുടര്‍ച്ചയായരണ്ടാം ഇടത് മന്ത്രിസഭയുടെ ആദ്യ നിയമസഭാ സമ്മേളനദിവസം തന്നെയാണ്  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഇ​ന്ന് 76 വ​യ​സ് തി​ക​ഞ്ഞത്. 


ഔ​ദ്യോ​ഗി​ക​രേ​ഖ​ക​ളി​ൽ 1944 മാ​ർ​ച്ച്​ 21 ആ​ണ്​ പി​ണ​റാ​യി​യു​ടെ ജ​ന​ന​ത്തീ​യ​തി. എ​ന്നാ​ൽ 1945 ​മേ​യ്​ 24 നാ​ണ്​ ജ​നി​ച്ച​തെ​ന്ന്​ ക​ഴി​ഞ്ഞ​ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​െ​ഞ്ഞ​ടു​ത്ത​തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന ദി​വ​സ​മെ​ന്ന​തി​ന​പ്പു​റം മ​റ്റ് പ്ര​ത്യേ​ക​ത​ക​ളൊ​ന്നു​മി​ല്ലെ​ന്നും ആ​ഘോ​ഷ​ങ്ങ​ളോ ച​ട​ങ്ങു​ക​ളോ ഒ​ന്നു​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ​റി​യി​ച്ചു. 


കേ​ര​ള​ത്തി​ന്റെ കോ​വി​ഡ്​ പ്ര​തി​രോ​ധ പോ​രാ​ട്ട​ത്തെ മു​ന്നി​ല്‍​നി​ന്ന്​ ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പി​റ​ന്നാ​ള്‍ ക​ട​ന്നു​വ​രു​ന്ന​ത്. പൊ​തു​വേ വ്യ​ക്​​തി​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ളോ​ട്​ മു​ഖം​തി​രി​ഞ്ഞ്​ നി​ല്‍​ക്കു​ന്ന പി​ണ​റാ​യി ഇ​ത്ത​വ​ണ​യും പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്നി​ല്ല. 


ജ​ന​നം​:​ 1945​ ​മേ​യ്​​ 24

സ്വ​ദേ​ശം​:​ ​പി​ണ​റാ​യി​ ​

പാ​ണ്ട്യാ​ല​മു​ക്ക്

മാ​താ​പി​താ​ക്ക​ൾ​:​ ​പ​രേ​ത​രാ​യ​

​മു​ണ്ട​യി​ൽ​ ​ കോ​ര​ൻ,​ ​ക​ല്യാ​ണി

ഭാ​ര്യ​:​ ​ക​മ​ല

മ​ക്ക​ൾ​:​വി​വേ​ക് ​(​അ​ബു​ദാ​ബി​യി​ലെ​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ലെ ഉന്നത ഉദ്യോഗസ്ഥൻ),​

വീ​ണ​ ​(​ബം​ഗ​ളൂ​രു​വി​ൽ​ ​ഐ.​ടി​ ​ക​മ്പ​നി​ ​എം.​ഡി)

പാ​ർ​ട്ടി​യി​ൽ: വി​ദ്യാ​ർ​ത്ഥി​ ​പ്ര​സ്ഥാ​ന​മാ​യ​ ​കെ.​എ​സ്.​എ​ഫി​ലൂ​ടെ​ ​തു​ട​ക്കം.​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്​,​ ​സെ​ക്ര​ട്ട​റി,​ ​കെ.​എ​സ്.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​ക​ൾ​ ​വ​ഹി​ച്ചു​

1968​:​സി.​പി.​എം​ ​ജി​ല്ല​ ​ക​മ്മി​റ്റി​ ​

അം​ഗം.

1986​:​ ​ജി​ല്ല​ ​സെ​ക്ര​ട്ട​റി,

1988​:​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗംൻ 1998​-2015​:​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി

1998​:​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം

പാ​ർ​ല​മെ​ന്റ​റി​ ​രം​ഗം 1970,​ 77,​ 1991,​ 96​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​നി​യ​മ​സ​ഭാം​ഗം​

1996​:​ ​സ​ഹ​ക​ര​ണ​ ​‐​വൈ​ദ്യു​തി​ ​മ​ന്ത്രി

2016​:​ ​മു​ഖ്യ​മ​ന്ത്രി.​ ​മ​ണ്ഡ​ലം​ ​ധ​ർ​മ്മ​ടം

2021​:​ ​വീ​ണ്ടും​ ​മു​ഖ്യ​മ​ന്ത്രി,​ ​മ​ണ്ഡ​ലം​ ​ധ​ർ​മ്മ​ടം

വി​ദ്യാ​ഭ്യാ​സം​:​ബി​രു​ദം,​ ​

ബ്ര​ണ്ണ​ൻ​ ​കോ​ളേ​ജ്

Post a Comment

0 Comments