Latest News
Loading...

ചിത്രം വരച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

ഈരാറ്റുപേട്ട : ചിത്രം വരച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥിനി. ഭരണങ്ങാനം സെക്രട്ട് ഹെർട്ട് ഹൈ സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും ഈരാറ്റുപേട്ട നടയ്ക്കൽ വട്ടക്കയം വീട്ടിൽ സിറാജ് വി എച്ച്- തൂമ സിറാജിന്റെയും രണ്ടാമത്തെ മകൾ സനം പി സിറാജാണ് ചിത്രം വരച്ചു ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനായി പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന് നൽകിയത് . 

ലോക് ഡൗൺ കാലയളവിൽ കൈയിൽ കിട്ടിയ ഒരു സ്കെച്ച് പേനകൊണ്ട് ചെറിയ ചിത്രങ്ങൾ വരക്കുന്ന കണ്ട സിറാജ് മകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുവാനായി കൂടുതൽ വര ഉപകാരണങ്ങൾ മേടിച്ചു നൽകൂകയായിരുന്നു. സുഹൃത്തുകൾക്കും അടുത്ത ബന്ധുക്കൾക്കും സമ്മാനമായും ധാരാളം ചിത്രങ്ങൾ വരച്ചു നൽകിയ സനയുടെ ചിത്രം കണ്ടു ഇഷ്ടപ്പെട്ട പിതാവ് സിറാജിന്റെ സുഹൃത്ത് ഒരു പെയിന്റ് വിലകൊടുത്ത് മേടിക്കുകയായിരുന്നു. 

തന്റെ കഴിവിന് ആദ്യമായി ലഭിച്ച പ്രതിഫലം നല്ല കാര്യത്തിന് ഉപയോഗിക്കണം എന്ന ആഗ്രഹത്താൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണം എന്ന് മാതാപിതാക്കളെ അറിയിക്കു കയായിരുന്നു. സിപിഐഎം ഏരിയ കമിറ്റി അംഗം എം എച് ഷനീർ, ലോക്കൽ സെക്രട്ടറി കെ എം ബഷീർ, ലോക്കൽ കമിറ്റി അംഗങ്ങളായ ലൈല പരീത്, അബ്‌ദുൾ സലാം വി പി, നഗര സഭ കൗൺസിലർ സജീർ ഇസ്മയിൽ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments