MLA ആയിരുന്നതിനെക്കാൾ കൂടുതൽ ശക്തിയോട് കൂടി സമയമെടുത്ത് കേരളത്തിലെ ഗവൺമെന്റിനെ ശരിയുടെ പാതയിലേക്ക് നയിക്കാനുള ഇടപെടൽ ഉണ്ടാകുമെന്ന് പി സി ജോർജ് പറഞ്ഞു. വെറുതെ ഭരിച്ച് പോകാമെന്ന് ആരും കരുതരുത്. ഭൂരിപക്ഷമുടെന്ന് കരുതി ആരെയും കക്കാൻ അനുവദിക്കുകയില്ല. ജനപക്ഷം പാർട്ടിയുടെ ചെയ്യർമാൻ പദവി ഏറ്റെടുക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും PC ജോർജ് പറഞ്ഞു.
ഒറ്റയാനായി തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം നൽകിയ പുഞാറിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും PC ജോർജ് വ്യക്തമാക്കി. വിശ്രമിക്കാൻ ഉദ്ദേശമില്ല. പിണറായി വിജയനെ അഭിനന്ദിക്കാൻ മടിയില്ല. എന്നാൽ സ്വജനപക്ഷപാതവും തൻ പ്രമാണിത്തവും കാണിച്ച് മുൻപോട്ട് പോകാമെന്ന് കരുതരുത്.
അഞ്ച് വർഷവും ക്രിയാത്മക പ്രതിപക്ഷമെന്ന നിലയിൽ ജനങ്ങൾക്കൊപ്പം നിലകൊള്ളും. MLA അല്ലാത്തതിനാൽ വികസന കാര്യങ്ങളാൽ ശ്രദധിക്കേണ്ട ആവശ്യമില്ല. അത് കൊണ്ട് രാഷ്ട്രിയ കാര്യങ്ങളിൽ കൂടുതൽ ഇടപെടലുണ്ടാകുമെന്നും ജോർജ് വ്യക്തമാക്കി.
UDF മായി ഒന്നിച്ച് പോകണമെന്ന് രമേശും, ഉമ്മൻ ചാണ്ടിയും ആവശ്യപെട്ടതനുസരിച്ച് കാത്ത് നിന്നതാണ് തനിക്ക് പറ്റിയ അബദ്ധം. താൻ UDF ന്റെ സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ പൂഞ്ഞാറും കാഞ്ഞിരപ്പള്ളി, ചണ്ടനാശേരി, ഏറ്റുമാനൂർ മണ്ഡലങ്ങൾ നേടാൻ കഴിയുമായിരുന്നുവെന്നും Pc പറഞ്ഞു. ഇനിയെങ്കിലും കോൺഗ്രസ് നന്നായാൽ കൊള്ളാം. ഉമ്മൻ ചാണ്ടിയെ കൊണ്ട് ഇനി പറ്റുകയില്ല. ശക്തമായ നേതൃത്വമാണ് ആവശ്യം.
BJP ക്കകത്ത് ഉണ്ടായ കോ ഓർഡിനേഷന്റെ കുറവാണ് വോട്ട് ചോരാൻ ഇടയാക്കിയതെന്നാണ് കരുതുന്നത്. BJP സ്വല്പം കൂടി ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിച്ച് മുൻപോട്ട് വരണമെന്നാണ് തന്റെ അഗ്രഹമെന്നും PC മനസ്സ് തുറന്നു. ഡൽഹിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ നേടിയെടുക്കാൻ ഇവിടെ നല്ല നേതൃത്വമുണ്ടെങ്കിൽ നല്ലതാണ്.
മുനണി പ്രവേശനത്തെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും PC പറഞ്ഞു. പാർട്ടി തിരുമാനിക്കട്ടെ. ഹൈന്ദവ സഹോദരങ്ങൾ തനിക്ക് വോട്ട് ചെയ്തു. BJP ക്ക് കേരളത്തിൽ വളരാനുള്ള സാഹര്യമുണ്ട്. അക്കാര്യങ്ങൾ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ കൂട്ടായി ചർച്ച ചെയ്യട്ടെ.
തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിൻമാറില്ല. പൊതു പ്രവർത്തനത്തിന് MP യും MLA യും ആകേണ്ട ആവശ്യമില്ല. അഞ്ച് വർഷക്കാലം യാതൊരു സ്ഥാനവുമില്ലാതെ എങ്ങനെ പൊതു പ്രവർത്തനം നടത്താമെന്നതിന് യുവജനങ്ങൾക്ക് മാതൃകയാകാൻ താൻ ശ്രമിക്കുമെന്നും Pc ജോർജ് പറഞ്ഞു.
0 Comments