Latest News
Loading...

സഹായ ഹസ്തവുമായി പാലാ രൂപത.

 പാലാ : കോവിഡ് രണ്ടാംതരംഗത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി പാലാ രൂപത. രൂപതയുടെ സോഷ്യൽ വെൽഫെയർ സൊസൈറ്റി, എസ്.എം.വൈ.എം, ഡി.സി.എം.എസ്., ഫാമിലി അപ്പസ്ത ലേറ്റ്, ഇവാഞ്ചലൈസേഷൻ, കുടുംബ കൂട്ടായ്മ , എ.കെ.സി.സി തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഇടവക പളളികളുടെ ആഭിമുഖ്യത്തിലുമായി രൂപതയ്ക്കുള്ളിലെ ഗ്രാമ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പല വ്യഞ്ജന സാധനങ്ങളും  ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന സൗജന്യ ഭക്ഷ്യ കിറ്റിന് ആവശ്യമായ സാധന സാമഗ്രികളും നൽകിവരുന്നു.

 കമ്മ്യൂണിറ്റി കിച്ചണുകളിലേക്കുള്ള ഭക്‌ഷ്യോൽപ്പന്നങ്ങളുടെ രൂപതാതലവിതരണോദ്ഘാടനം ബിഷപ് .മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. ആവശ്യക്കാരനി ലേക്ക് അവശ്യ വസ്തുക്കൾ എത്തിച്ചു നൽകുന്നത് സഭയുടെ പാരമ്പര്യവും സുവിശേഷ വൽക്കരണവുമാണന്ന് ബിഷപ് പറഞ്ഞു.

പി.എസ്. ഡബ്ളിയു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷനായിരുന്നു. ഫാ.ജോൺ ഇടേട്ട്, ഡാന്റീസ് കൂനാനിക്കൽ, അഡ്വ. സാംസണ്ണി, സിബി കണിയാംപടി, ടോണി കവിയിൽ, പി.വി.ജോർജ് പുരയിടം, കെവിൻ മൂങ്ങാമാക്കൽ, സാജു വടക്കേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Post a Comment

0 Comments