Latest News
Loading...

ഓക്‌സി മീറ്ററും സാധനങ്ങളും കൈമാറി

പൂഞ്ഞാര്‍ എം. എല്‍. എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കോവിഡ് 19ഉം ആയി ബന്ധപെട്ടു തുടങ്ങിയ MLA'S സര്‍വ്വിസ് ആര്‍മി പൂഞ്ഞാര്‍  (MSAP)ചലഞ്ച് ഏറ്റെടുത്ത്  പ്രവാസി മലയാളിയും ചെമ്മലമറ്റം സ്വദേശിയുമായ സല്‍ജിന്‍ കളപ്പുര വിവിധ സാധനങ്ങള്‍ കൈമാറി. ഓക്‌സിജന്‍ റീഡിങ് മീറ്റര്‍, അണുനശികരണ മെഷീന്‍. പി.പി. ഇ കിറ്റ്. മാസ്‌ക്. ഗ്ലൗസ്. സാനിറ്റൈസര്‍. തുടങ്ങിയ സാധനങ്ങളാണ് കൈമാറിയത്. 

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷെറിന്‍ പെരുമാകുന്നേല്‍ വഴി പ്രസിഡന്റ് വിജി ജോര്‍ജ്‌നു ഇവ കൈമാറി. ഹെല്പ്‌ഡെസ്‌ക് അംഗങ്ങള്‍ ആയ അബേഷ് അലോഷ്യസ്, അജോ ഓട്ടലങ്ങല്‍, ദേവസ്യച്ചന്‍ പുളിക്കല്‍, ശരത് കോലോത്ത്, രതീഷ് ബേബിച്ചന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments