Latest News
Loading...

പാലാ ജനറൽ ആശുപത്രിക്കും ഓക്സിജൻ പ്ലാൻ്റിന് കേന്ദ്ര അനുമതി


പാലാ: കോട്ടയം ജില്ലയിൽ മെഡിക്കൽ കോളജ് കഴിഞ്ഞാൽ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രമായ പാലാ ഗവ: ജനറൽ ആശുപത്രിക്കായി ഉയർന്ന ഉൽപാദന ശേഷിയുള്ള ഓക്സിജൻ ജനറേറ്റിംഗ് പ്ലാൻ്റിന് കേന്ദ്ര അനുമതി ലഭിച്ചു.
പാലാ ഉൾപ്പെടെ മൂന്ന് ആശുപത്രികൾക്കാണ് കേരളത്തിൽ ഓക്സിജൻ പ്ലാൻ്റിന് അനുമതി.
പാരിപ്പള്ളി മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജിനും കേന്ദ്ര പദ്ധതിയിൽ ഒക്സിജൻ പ്ലാൻ്റ് ലഭിക്കും.

നിലവിൽ ഓക്സജൻ സിലിണ്ടറുകൾ ഫില്ലിംഗ് കേന്ദ്രങ്ങളിൽ തിന്നും നിറച്ച് കൊണ്ടുവന്ന് കേന്ദ്രീകൃത പൈപ്പ് ലൈൻ വഴിയാണ് രോഗികൾക്ക് നൽകുന്നത്.
സിലിണ്ടർ നിറച്ച് കൊണ്ടുവരുന്നതിൽ ഉണ്ടാകുന്ന താമസം ആശുപത്രികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്.
പാലാ ജനറൽ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ എറണാകുളത്തു നിന്നും പാലക്കാടുനിന്നുമായിരുന്നു നിറച്ച് ലഭിച്ചുകൊണ്ടിരുന്നത്.പലപ്പോഴും സിലിണ്ടറുകളുമായി വരുന്ന വാഹനങ്ങൾ എത്തിച്ചേരുവാൻ വളരെ താമസം നേരിട്ടിരുന്നു.

പാലാ ആശുപത്രിയിൽ 240 സിലിണ്ടർ വേണ്ടിടത്ത് 62 സിലിണ്ടറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 120 എണ്ണം ഇവിടെ ഉണ്ട് എങ്കിലും പര്യാപ്തമായിരുന്നില്ല. സ്വകാര്യ ആശുപത്രികളിൽ നിന്ന് കടം വാങ്ങിയായാണ് പലപ്പോഴും രോഗികളുടെ ജീവൻ നിലനിർത്തിയിരുന്നത്. ഒക്സിജൻ ക്ഷാമം മൂലം പലപ്പോഴും രോഗികളെ ഇവിടെ അഡ്മിറ്റാക്കാനാവാതെ മററിടങ്ങളിലേക്ക് പറഞ്ഞു വിടേണ്ട സാഹചര്യമുണ്ടായി.
ഇതിൽ രോഗികൾ വലിയ പ്രതിഷേധം  ഉയർത്തിയിരുന്നു.

ഓക്സിജൻ പ്ലാൻ്റ് വരുന്നതോടെ വലിയ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാണ് ഉണ്ടാവുന്നത്.


പ്രധാനമന്ത്രിക്ക് ഓക്സിജൻ പ്ലാൻ്റിനായി ജയ്സൺ മാന്തോട്ടം നൽകിയ പരാതിയിൽ

പാലാ: പാലായിലെ ഓക്സിജൻ പ്രതിസന്ധി ചൂണ്ടിക്കാട്ടി ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ് സൺ മാന്തോട്ടം പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും രേഖാമൂലം പരാതി നൽകിയിരുന്നു.പരാതിയിലെ അവശ്യം പരിഗണിക്കുന്നതായി മറുപടി ലഭിക്കുകയും വിശദമായ റിപ്പോർട്ടിന് കേരളത്തോട് ആവശ്യപ്പെട്ടതിൻ്റെ വിവരവും ലഭിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം 25-ന് പ്രധാനമന്ത്രിയുടെ മാൻ കി ബാത്ത് പ്രസംഗത്തിലാണ് 551 ഓക്സിജൻ പ്ലാൻ്റ്  പി.എം.കെയർ ഫണ്ടിൽ നിന്നും രാജ്യത്ത് അനുവദിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപനം ഉണ്ടായത്.
അപ്പോൾ തന്നെ ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും ജയ് സൺ മാന്തോട്ടം ഇ മെയിൽ വഴി നിവേദനം സമർപ്പിച്ചു.അതോടൊപ്പം സംസ്ഥാന ആരോഗ്യ വകുപ്പിനും നിവേദനം നൽകി.

പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ഉടൻ അനുകൂല ശുപാർശ നൽകുകയും ചെയ്തു -
മീനച്ചിൽ താലൂക്കിലെ പ്രധാന കോ വിഡ് ചികിത്സാ കേന്ദ്രമായ പാലാ ജനറൽ ആശുപത്രിയുടെ പ്രധാന ആവശ്യമായിരുന്ന ഓക്സിജൻ ജനറേറ്റിംഗ് പ്ലാൻ്റിന്  അനുമതി നൽകിയ കേന്ദ്ര നടപടിയിൽ ജയ്സൺമാന്തോട്ടം പ്രധാനമന്ത്രിയേയും കേന്ദ്ര ആരോഗ്യ വകുപ്പിനെയും നന്ദി അറിയിച്ചു. നിവേദനം സഫലമായതിൽ അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തി.

ഓക്സിജൻ ജനറേറ്റിംഗ് പ്ലാൻ്റ് വൻ നേട്ടമായതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പി.എസ്.ശബരീനാഥ് എന്നിവർ പറഞ്ഞു.

100 കോവിഡ് രോഗികൾക്കു കൂടി ചികിത്സ ലഭ്യമാക്കുവാൻ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാലായ് ലഭിച്ചത് വലിയ അനുഗ്രഹമായതായി  നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും പറഞ്ഞു '

Post a Comment

0 Comments