Latest News
Loading...

പാലാ ഗവർമെൻ്റ് ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് പുതിയ ഒ.പി തുറന്നു.

പാലാ ഗവർമെൻ്റ് ആശുപത്രിയിൽ പുതുതായി 20 ബഡുകൾ High dependency unit .(HDU) കൂടി പുതിയ ബ്ലോക്കിൽ താഴത്തെ നിലയിൽ പ്രവർത്തനം ആരംഭിച്ചു . നിലവിലുള്ള 105 ഓക്സിജൻ ബഡുകൾക്കും അരുണാപുരം സി ഫ് എൽ റ്റി സിയ്ക്ക്പുറമെ കൂടുതൽ പരിചരണം ആവശ്യമുള്ള കോവിഡ് രോഗികൾക്ക് ഈ സംവിധാനം ഗുണകരമാകും. 

കൂടാകെ കോവിഡ് പോസിറ്റീവ് രോഗികൾക്ക് നേരിട്ട് വന്ന് പരിശോധനയ്ക്ക് വിധേയമായി, ആവശ്യമായ മരുന്നുകൾ സ്വീകരിക്കാനും - ഒ പി സംവിധാനം ഡോക്ടറുടെ സേവനത്തോടു കൂടി നിലവിൽ വന്നു. ഇതിൻ്റെ രണ്ടിൻ്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര നിർവ്വഹിച്ചു. 

വൈസ് ചെയർമാൽ സിജി പ്രസാദ്, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ .സൂപ്രണ്ട്Dr ഷമ്മി രാജൻ, RMO Dr സോളി, Dr അപ്പു എബ്രാഹം, ആശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു,

Post a Comment

0 Comments