Latest News
Loading...

നീലൂര്‍ കുടിവെള്ളപദ്ധതി വിപുലീകരിക്കണം. ജോസ് കെ.മാണി


പാലാ. രാമപുരം, കടനാട്, മേലുകാവ്, വെള്ളിയേപ്പള്ളി, ളാലം, വള്ളിച്ചിറ തുടങ്ങിയ മേഖലകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹിക്കുന്നത് കെ.എം മാണി ധനകാര്യ ‍മന്ത്രിയായിരുന്നപ്പോള് ആവിഷ്‌ക്കരിച്ച നീലൂര്‍ കുടിവെള്ളപദ്ധതി വിപുലീകരിച്ച് എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ഇറിഗേഷന്‍ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

 പ്രസ്തുത കുടിവെള്ള പദ്ധതിക്കായി 65 കോടിരൂപയുടെ ഭരണാനുമതി നല്‍കുകയും നടപടിക്രണങ്ങള്‍ ഏറെ മുന്നോട്ടുപോയെങ്കിലും പദ്ധതി യാര്‍ത്ഥ്യമായില്ല. നിലവില്‍ ഇതില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ക്ക് പുറമെ മേഖലയിലെ കൂടുതല്‍ പഞ്ചായത്തുകള്‍ക്കും, മുനിസിപ്പാലിറ്റികള്‍ക്കും പ്രയോജനകരമാകും വിധമായിരിക്കണം വിപുലീകരിക്കേണ്ടതെന്നാണ് ജോസ് കെ.മാണിയുട ആവശ്യം. 

ഇടുക്കി ജില്ലയിലെ മുട്ടത്ത് നിന്നും വെള്ളം ശേഖരിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പാലായിലേയും, സമീപ പഞ്ചായത്തുകളിലേയും ജനങ്ങള്‍ വേനല്‍ക്കാലത്ത് നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ ഒരു പരിഹാരം കാണാന്‍ ഇതിലൂടെ കഴിയുമെന്നും ജോസ് കെ.മാണി പറഞ്ഞു.

Post a Comment

0 Comments