Latest News
Loading...

മൾട്ടി പാരാ മോണിറ്ററുകൾ നൽകി


പാലാ:  കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പാലാ ജനറൽ ആശുപത്രിക്ക് ഉപകരണ സഹായവുമായി പാലാ റോട്ടറി ക്ലബും എൻജിനേയേഴ്സ് ഫോറവും എത്തി. ആശുപത്രി യിലെ കോവിഡ് രോഗികൾക്കായുള്ള തീവ്ര പരിചരണ നിരീക്ഷണ വിഭാഗത്തിലെ ഹൈ ഡിപ്പെഡൻസി യൂണിററിലേക്കാണ് രണ്ട് സംഘടനകളും ചേർന്ന് രോഗികളുടെ ഓക്സിജൻ ലെവൽ, രക്തസമ്മർദ്ദം, ഇ.സി.ജി എന്നിവ തുടരെ നിരീക്ഷിക്കുന്നതിനായുള്ള "മൾട്ടി പാരാ മോണിറ്ററുകൾ " നൽകി സഹായിച്ചത്.


ഈ ഉപകരണങ്ങളുടെ കുറവ് പരിഹരിച്ചത് ആശുപത്രി ജീവനക്കാർക്ക് വളരെ സഹായകരമായി. രോഗികളുടെ ക്രമാതീതമായ വർദ്ധനവ് മൂലം നിരീക്ഷണ ഉപകരണങ്ങൾ ആശുപത്രിയിൽ തികയാതെ വന്നിരുന്നു. നാല് ലക്ഷത്തിൽപരം രൂപ ചിലവഴിച്ചാണ് റോട്ടറി ക്ലബ് ഉപകരണ സഹായം നൽകിയത്.

റോട്ടറി ക്ലബ് പ്രസിഡണ്ട് സിനി വാച്ചാപറമ്പിൽ, ജില്ലാ റോട്ടറി ഗവർണ്ണർ  ഡോ.തോമസ് വാവാനികുന്നേൽ ,ഡോ.ജോസ് കോക്കാട്ട്, ജോബി പോൾ. എന്നിവർ ചേർന്ന് ഉപകരണങ്ങൾ ആശുപത്രി 'യ്ക്ക് കൈമാറി. സൂപ്രണ്ട് ഡോ. ഷമ്മി രാജൻ ആർ.എം. ഒ. മാരായ ഡോ.സോളി മാത്യു, ഡോ.അനീറ്റ് ആൻ്റ്ണി എന്നിവർ ചേർന്ന്  ഉപകരണങ്ങൾ ഏറ്റുവാങ്ങി.

നഗരസഭാ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ, ഡോ.അജു സിറിയക്, ഡോ.അപ്പു എബ്രാഹം, ജയ്സൺ മാന്തോട്ടം ,റെജി ജേക്കബ് എന്നിവരും സംബന്ധിച്ചു.
ആശുപത്രിക്കായി കൂടുതൽ സഹായങ്ങൾ ലഭ്യമാക്കുവാൻ ശ്രമിക്കുന്നതായി റോട്ടറി ക്ലബ്, എൻജിനീയേഴ്സ് ഫോറം ഭാരവാഹികൾ പറഞ്ഞു. ആശു പത്രിയിലെ കോവിഡ് രോഗികൾക്ക് ഉപകരണ സഹായം ലഭ്യമാക്കിയ സന്നദ്ധ സംഘടനകൾക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ നന്ദി പറഞ്ഞു.

Post a Comment

0 Comments