Latest News
Loading...

വിവിധ വാര്‍ഡുകളിലും പഞ്ചായത്തുകളിലും അധികനിയന്ത്രണം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ പഞ്ചായത്ത് വാര്‍ഡുകളില്‍ അധികനിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവായി. പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശമെന്നാണ് കളക്ടര്‍ വിവക്ഷിക്കുന്നത്. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി, പൂഞ്ഞാര്‍ തെക്കേക്കര, രാമപുരം, എലിക്കുളം, ഉഴവൂര്‍, കിടങ്ങൂര്‍, പഞ്ചായത്തുകളിലും അധികനിയന്ത്രണം ഏര്‍പ്പെടുത്തും. 

Collector order 

കോവിഡ് രോഗവ്യാപനം ദിവസേന അതിതീവ്രമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്‍ പ് അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയ പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍ വാര്‍ഡുകള്‍ എന്നിവക്ക് പുറമെ പുതിയ കണ്ടെയിന്‍മെന്റ് സോണുകളിലും അധിക നിയന്ത്രണം ഏര്‍ പ്പെടുത്തേണ്ടതുണ്ടെന്ന് കാണുന്നു. ഈ സാഹചര്യത്തില്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍ പേഴ്‌സണ്‍ എന്ന നിലയില്‍ ദുരന്ത നിവാരണ നിയമം വകുപ്പ് 26 പ്രകാരം എന്നില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് പ്രസ്തുത നിയമം 30, 34, പ്രകാരവും 2020 ലെ കേരള എപ്പിഡമിക്ക് ഡിസീസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4 എന്നിവ പ്രകാരവും ജില്ലയിലെ താഴെ പറയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നേരെ രേഖപ്പെടുത്തിയിരിക്കുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായ പ്രഖ്യാപിക്കുകയും ഇവയില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ അധിക നിയന്ത്രണം ഏര്‍ പ്പെടുത്തിയും നേരത്തെ കണ്ടെയിന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുള്ള വാര്‍ഡുകള്‍ കണ്ടെയിന്റ്‌മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയും ഇതിനാല്‍ ഉത്തരവാകുന്നു. ആവശ്യമുള്ള പക്ഷം
പോലീസിനും ആരോഗ്യവകുപ്പിനും കണ്ടെയിന്‍മെന്റ് സോണുകളെ മൈക്രോ കണ്ടെയിന്‍മെന്‍ സോണുകളാക്കി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്.

നിയന്ത്രണം ഏര്‍പ്പെടുത്തിയ വാര്‍ഡുകള്‍

മേലുകാവ് 10
വാഴൂര്‍ 2
പാറത്തോട് 12

ഒഴിവാക്കിയ വാര്‍ഡുകള്‍

മേലുകാവ് 3
വെളിയന്നൂര്‍ 1, 7
പൂഞ്ഞാര്‍ 5, 7, 8, 11
കരൂര്‍ 3, 4
മൂന്നിലവ് 3, 7, 8, 9
കൂട്ടിക്കല്‍ 11



അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകളും റേഷന്‍ കടകളും മാത്രമേ ഈ മേഖലയില്‍ വ്യാപാര സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഇവയുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ നിജപ്പെടുത്തുന്നു.

2. അവശ്യ വസ്തുക്കളുടെ വിതരണത്തിനുള്ള കടകള്‍ തങ്ങളുടെ ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തേണ്ടതും ടി നമ്പരുകളില്‍ വിളിച്ചോ വാട്ട്‌സ് ആപ്പ് മുഖാന്തിരമോ മുന്‍കൂറായി നല്‍കുന്ന ലിസ്റ്റ് പ്രകാരം സ്ഥാപനങ്ങള്‍ എടുത്ത് വെക്കുന്ന പാക്കറ്റുകള്‍ മുന്‍കൂറായി നിശ്ചയിക്കുന്ന സമയത്ത്, ഓണ്‍ ലൈനായോ നേരിട്ടോ പണം നല്‍കി ഉപഭാക്താക്കള്‍ക്ക് സ്വീകരിക്കാവുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

3. ഹോട്ടലുകളില്‍ ഇരുന്നുള്ള ഭക്ഷണ സംവിധാനം അനുവദനീയമല്ല. ഹോട്ടലുകളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 9 മണി വരെ പാഴ്‌സല്‍ സര്‍വ്വീസ് അനുവദനീയമാണ്.

രാത്രി 9 മണി മുതല്‍ രാവിലെ 7 മണി വരെ യാത്രകള്‍ അനുവദിക്കുന്നതല്ല. അടിയന്തര

വൈദ്യസഹായത്തിനുള്ള യാത്രയ്ക്ക് മാത്രം ഇളവുകള്‍ ഉണ്ടായിരിക്കും. 5. മരണാനന്തര ചടങ്ങുകള്‍ മാത്രം 20 പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല എന്ന നിബന്ധനയോടെ

അനുവദനീയമാണ്. covidjagaratha പോര്‍ട്ടലില്‍ ഇവന്റ് രജിസ്‌ട്രേഷന്‍ എന്ന ലിങ്കില്‍ രജിസ്റ്റര്‍

ചെയ്യേണ്ടതാണ്. മറ്റ് യാതൊരു ചടങ്ങുകളും അനുവദനീയമല്ല.

6. പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിനുള്ള തുടര്‍ച്ചയായ അനൌണ്‍സ്‌മെന്റ് പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനവും ഏര്‍പ്പാടാക്കേണ്ടതാണ്. 7. പ്രദേശങ്ങളില്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ്, ആരോഗ്യവകുപ്പ്,

തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ നിരീക്ഷണം ശക്തമാക്കേണ്ടതാണ്. 8. ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല.


എല്ലാ വാര്‍ഡുകളിലും ആരോഗ്യവകുപ്പിന്റെ surveliance intensify ചെയ്യേണ്ടതാണ്. 10. പൊതുജനങ്ങള്‍ യാതൊരു കാരണവശാലും ആവശ്യമില്ലാതെ വീടുകളില്‍ നിന്നും പുറത്തിറങ്ങരുത്.

കൂടാതെ ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ലാത്തതാണ്.

Post a Comment

0 Comments