Latest News
Loading...

ടാറിംഗിന് കൊണ്ടുപോയ മെറ്റല്‍ ടിപ്പറില്‍ നിന്നും റോഡില്‍ വീണു



ടാറിംഗിനായി കൊണ്ടുപോവുകയായിരുന്ന ടാര്‍ ചേര്‍ത്ത മെറ്റല്‍ ടിപ്പര്‍ലോറിയില്‍ നിന്നും ചോര്‍ന്ന് റോഡില്‍ വീണു. രാവിലെ 11 മണിയോടെ ഭരണങ്ങാനം പള്ളിയ്ക്ക് മുന്നിലായിരുന്നു സംഭവം. 

പാലാ ഭാഗത്ത് നിന്നും ടിപ്പറില്‍ കൊണ്ടുവരികയായിരുന്നു ടാര്‍ ചേര്‍ത്ത മെറ്റല്‍. പള്ളിയ്ക്ക് മുന്നിലെ ഹംമ്പില്‍ ചാടിയ വാഹനത്തില്‍ നിന്നും മെറ്റല്‍ പുറത്തുവീഴുകയായിരുന്നു. വലിയ അളവില്‍ ചൂടുമെറ്റല്‍ റോഡില്‍ നിരന്നുകിടന്നു. 

ലോക്ഡൗണ്‍ കാലത്ത് റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നതിനാല്‍ മറ്റ് അപകടങ്ങളുണ്ടായില്ല. വലിയ അളവില്‍ മെറ്റല് റോഡില്‍ കിടന്നതോടെ വാഹനങ്ങള്‍ ഒരുവശത്തുകൂടി മാത്രമാണ് കടന്നുപോകാനായത്.

Post a Comment

0 Comments