Latest News
Loading...

കരുതലിന്റെ മാതൃകയായി കൊഴുവനാൽ ഗ്രാമപഞ്ചായത്ത് മെമ്പർ

കോവിഡ് മഹാമാരിയുടെ ദുസ്സഹമായ ഈ സാഹചര്യത്തിൽ കരുതലിന്റെ  മാതൃകയായി കൊഴുവനാൽ ഗ്രാമപഞ്ചയത്ത് 11-ാം വാർഡ് മെമ്പർ ശ്രി ജോസഫ് പി സി വയലിൽ. തന്റെ സ്വന്തം  സ്ഥലത്തു കൃഷി ചെയ്ത ആയിരം കിലോയോളം കപ്പ സൗജന്യമായി പഞ്ചായത്തിലെ ക്വാറന്റീനിൽ കഴിയുന്നവർക്കും, മറ്റ് നിരവധി കുടുംബങ്ങൾക്കും വിതരണം ചെയ്തു. സുമനസ്സുകളുടെ സഹായത്തോടെ ആവശ്യക്കാരുടെ വീടുകളിൽ മെമ്പറുടെ നേതൃത്വത്തിൽ കപ്പ എത്തിച്ചു നൽകി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏകോപനവും പിന്തുണയും നൽകികൊണ്ട് കൊഴുവനാൽ ഡിസിസി യിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകുന്നതടക്കം നിരവധി പ്രവർത്തനങ്ങളാണ് മെമ്പറുടെ നേതൃത്വത്തിൽ ചെയ്തു വരുന്നത്. 

ആരോഗ്യ മേഖലയിലെ ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിച്ച അദ്ദേഹം പൊതുപ്രവർത്തന രംഗത്തു സജീവ സാന്നിധ്യമാണ്.

Post a Comment

0 Comments