Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്തിൽ പ്രതിരോധ മരുന്നു വിതരണം ഒൻപതാം ഘട്ടം നാളെ മുതൽ

- തീക്കോയി - ഗ്രാമപഞ്ചായത്തും ഹോമിയോ ഡിസ്പെൻസറിയും ചേർന്നു നൽകുന്ന ഹോമിയോപ്പതി ഇമ്മ്യൂണോ ബൂസ്റ്റർ മരുന്ന് വിതരണം ഒൻപതാം ഘട്ടത്തിലേക്ക്. കഴിഞ്ഞ ഒരു വർഷമായി എട്ടുതവണ ഗ്രാമപഞ്ചായത്തിലെ മൂവായിരത്തി എഴുന്നൂറ് വീടുകളിൽ മരുന്നു വിതരണം നടത്തിയിരുന്നു. 

കോവിഡ് രണ്ടം തരംഗത്തിൽ നൽകുന്ന പ്രതിരോധ മരുന്നിന്റെ പഞ്ചായത്ത് തല വിതരണം പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. 

ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സാബുമോൻ,മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ലക്ഷ്മി, വൈസ് പ്രസിഡണ്ട് കവിത രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി എസ്, മാജി തോമസ്, ദീപാ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ചു, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments