Latest News
Loading...

ആശുപത്രി ഉപകരണങ്ങൾ നൽകി


തലനാട് : സിപിഎം തലനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ ഡോമിസിലിയറി കെയർ സെന്ററിലേക്കാവശ്യമായ ആശുപത്രി ഉപകരണങ്ങൾ നൽകി. ഗ്ലുക്കോ മീറ്റർ, ഡിജിറ്റൽ ബ്ലഡ് പ്രഷർ മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ലോക്കൽ സെക്രട്ടറി കെ എം രാജേന്ദ്ര പ്രസാദും പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരനും മെഡിക്കൽ ഓഫീസർ ഡോ.സുധീഷിന് കൈമാറി. ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി ജെറി വർഗീസ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി, ഗ്രാമ പഞ്ചായത്തഗം ഷെഹല ഹനീഫാ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments