Latest News
Loading...

കരുതലായ് ഇരുമാപ്രമറ്റം MDCMS ഹൈസ്കൂൾ

                  കനത്ത കാറ്റിലും മഴയിലും വീടിന് കാര്യമായ നാശനഷ്ടം ഉണ്ടായ വിദ്യാർത്ഥിനിയ്ക്ക് സഹായമായി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂൾ ഫർണിച്ചറും വീട് മേയുന്നതിനുമുള്ള സാമഗ്രികളും നല്കി.   

        വിദ്യാർത്ഥിനിയ്ക്ക് നല്കാനുള്ള ഉപകരണങ്ങൾ സ്റ്റാഫ് സെക്രട്ടറി സൂസൻ വി.ജോർജിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ജെ ബെഞ്ചമിൻ ഏറ്റുവാങ്ങി.

                  വീടിനുണ്ടായ മറ്റ് നാശ നഷ്ടങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചുവെന്ന് മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ജെ ബെഞ്ചമിൻ അറിയിച്ചു.
ഹെഡ്മാസ്റ്റർ വർക്കി അലക്സ്, ലിൻറാ ദാനിയേൽ, റിബേക്ക എം ഐ 
സാജു ജെയിംസ് ,അനിൽ പൊട്ടം മുണ്ടയ്ക്കൽ ,എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments