Latest News
Loading...

വലിയ മരങ്ങളടക്കം തോട്ടിലേയ്ക്ക് വെട്ടിയിടുന്നതായി പരാതി



പാതാമ്പുഴ മന്നം പെരുംകൂവ തോട്ടിലേയ്ക്ക് വലിയ മരങ്ങളും കുറ്റിക്കാടുകളും അടക്കം വെട്ടിയിടുന്നതായി പ്രദേശവാസികളുടെ പരാതി. തോട്ടിലേയ്ക്ക് പതിക്കുന്ന ഇവ നീരൊഴുക്ക് തടസ്സപ്പെടുന്നതിന് കാരണമാകുമെന്നാണ് ആക്ഷേപം. 

പൂഞ്ഞാര്‍ തെക്കേക്കര, പാറത്തോട് പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പൊട്ടന്‍കുളം എസ്റ്റേറ്റില്‍ നിന്നാണ് തെക്കേക്കര പഞ്ചായത്തിലൂടെ ഒഴുകുന്ന പെരുംകൂവ തോട്ടിലേയ്ക്ക് മരങ്ങളടക്കം വെട്ടിയിടുന്നത്. ലീസിന് നല്കിയ സ്ഥലത്ത് കൈതകൃഷിയാണ് നടക്കുന്നത്. തോട്ടിലേയ്ക്ക് വെട്ടിയിടരുതെന്ന് പറഞ്ഞിട്ടും ഇത് തുടരുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. 

തോട് ഒഴുകി പോകുന്ന വഴിയില്‍ 3-ഓളം ചെറുപാലങ്ങളുണ്ട്. കനത്ത മഴയില്‍ ഒഴുകിയെത്തുന്ന മരക്കമ്പുകളും കുറ്റച്ചെടികളും ചേര്‍ന്ന് പാലത്തില്‍ അടിയുകയും വെള്ളമൊഴുക്ക് തടസ്സപ്പെടുമെന്നും ആശങ്കയുണ്ട്. ഇതിനെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments