Latest News
Loading...

ജോസ് കെ മാണിയ്ക്ക് മറുപടിയുമായി മാണി സി കാപ്പന്‍ എംഎല്‍എ

പാലായുടെ കാര്യത്തിൽ ജോസ് കെ മാണിക്ക് ഇപ്പോഴെങ്കിലും ശ്രദ്ധയുണ്ടായത് നല്ല കാര്യമാണെന്ന് മാണി സി കാപ്പൻ MLA. ഏഴ് വർഷമായി 4 തൂണില്‍ നിൽക്കുന്ന കളരിയാമാക്കൽ പാലം നിർമ്മാണം പൂർത്തിയാക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കായിട്ടുണ്ട്. പാലായുടെ വികസനത്തിന് ആരുമായും സഹകരിക്കും. നിലൂർ കുടിവെള്ള പദ്ധതി നിലവില്ലെന്ന കാര്യം പോലും എക്സ് എം പി ക്ക് അറിയില്ലെന്നും മാണി സി കാപ്പൻ കൂട്ടിച്ചേര്‍ത്തു. 

മാണി സി കാപ്പൻ MLA യും ,ജോസ് കെ മാണിയും തമ്മിൽ മുടങ്ങി കിടക്കുന്ന പദ്ധതികളെ ചൊല്ലി നടത്തുന്ന വാക്പോരാണിപ്പോൾ പാലയിലെ ചർച്ചാ വിഷയം. സോഷ്യൽ മീഡിയായിലൂടെയും, മറ്റ് വാർത്താ മാധ്യമങ്ങളിലൂടെയുമാണ് ജോസ് കെ മാണി വിവിധ പദ്ധതികൾ പുർത്തിയാക്കണമെന്ന് ആവശ്യപെട്ട് മന്ത്രിമാർക്ക് നിവേദനം നൽകിയ കാര്യങ്ങൾ പ്രസിദ്ധപെടുത്തി വരുന്നത്. 

പാലാ അരുണാപുരം ചെക്ക്ഡാം നിർമ്മാണം പൂർത്തികരിക്കണമെന്നും, നിലുർ കുടിവെള്ള പദ്ധതി വിപുലീകരിക്കണമെന്നുമാവശ്യപെട് ഇറിഗേഷൻ മന്ത്രിക്ക് നിവേദനം നൽകിയതായി ജോസ് കെ മാണി പറഞ്ഞിരുന്നു. മാണി സി കാപ്പൻ MLA ഇതിനെതിരെ പ്രതികരണവുമായി ഇന്ന് രoഗത്ത് വന്നു. മുടങ്ങി കിടന്ന അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് പുനർ നിർമ്മാണം  19.70 ലക്ഷം രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകരം നല്കിയിരുന്നതായി മാണി സി കാപ്പൻ MLA പറഞ്ഞു. 

നിലവിലുള്ള കരാറുകാരനെ മാറ്റുകയും, ഇലക്ഷൻ ഡിക്ലയർ ചെയുകയും ചെയ്തതോടെയാണ് ടെന്‍ഡര്‍ നടപടി വൈകിയത്. താമസിക്കാതെ നടപടികൾ പൂർത്തിയാക്കുമെന്നും MLA പറഞ്ഞു.  നിലൂർ കുടിവെള്ള പദ്ധതിയുടെ പേര് മാറിയത് പോലും മുന്‍ എം പി ക്ക് അറിയില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. രാമപുരം കുടിവെള്ള പദ്ധതിയാണിപ്പോൾ നിലവിലുള്ളത്. ഇതിനായി പണം അനുവദിക്കുകയ്യും ചെയ്തിട്ടുണ്ട്. 


മലങ്കര ഡാമിൽ നിന്നും നീലൂരിൽ വെള്ളമെത്തിച്ച് പഞ്ചായത്തുകളിലേക്ക് നൽകും. ടാങ്ക് നിർമ്മിക്കുന്നതിനായി നീലൂരിൽ ഒന്നര ഏക്കർ സ്ഥലവും വാങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ രാമപുരം, മേലുകാവ്, കടനാട് പഞ്ചായത്ത്കളിൽ വെള്ളമെത്തിക്കും.രണ്ടാം ഘട്ടമായി മൂന്നിലവ്, കരൂർ, ഭരണങ്ങാനം പഞ്ചായത്തുകളിലും വെള്ളമെത്തിക്കും.

താൻ MLA ആയിട്ട് രണ്ട് വർഷമെ ആയിട്ടുള്ളു. ചേർപ്പുങ്കൽ പാലം 5 വർഷം മുപ് പണി ആരംഭിച്ചതാണ് .ജോസ് കെ മാണിക്ക് പാലായുടെ കാര്യത്തിൽ ഇപ്പൊഴെങ്കിലും ഇത്രയം ശ്രദ്ധ  ഉണ്ടായത് നല്ല കാര്യമാണ് എന്നും മാണി സി കാപ്പൻ പറഞ്ഞു. ഏഴ് വർഷമായി മൂന്ന് തൂണിൽ നില്‍ക്കുന്ന കളരിയാമാക്കൽ പാലം കെ.എം  മാണിയുടെ കാലത്ത് അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാതെയാണ് നിർമ്മിച്ചത്. ഇത് പൂർത്തീകരിക്കാനുള്ള നടപടികളും പൂർത്തിയാക്കി.3 റിച്ചുകളായി പാലം പണി പൂർത്തീകരിക്കും.

പാലായുടെ വികസന കാര്യത്തിൽ ആരുമായും  സഹകരിക്കുമെന്നും മാണി സി കാപ്പൻ MLA പറഞ്ഞു. പാലാഴി ടയേഴ്സും, മരങ്ങാട്ടുപ്പിള്ളി സ്പിന്നിംഗ്‌ മില്ലും എവിടെയന്ന് വ്യക്തമാക്കണം. നടപ്പാക്കിയ വികസനത്തിനും, നടത്തി കൊണ്ടിരിക്കുന്നതിനും ആരും അവകാശവാദമുന്നയിക്കേണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.

Post a Comment

0 Comments