Latest News
Loading...

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി അതിര്‍ത്തികള്‍ അടച്ചു


കോവിഡ് അധികനിയന്ത്രണങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ അതിര്‍ത്തി റോഡുകൾ അടച്ചു. വലിയ തകരഷീറ്റുകളും ബാരിക്കേഡുകളും ഉപയോഗിച്ചാണ് രോഡുകള്‍ അടച്ചത്. വളരെ അത്യാവിശമായ ആവശ്യങ്ങള്‍ക്കെത്തുന്നവരെ മാത്രമാകും റോഡ് കടത്തിവിടുക. 


കാഞ്ഞിരപ്പള്ളി റോഡില്‍ ആനിപ്പടിയിലും തൊടുപുഴ റോഡിലും വാഗമണ്‍ റോഡില്‍ ആനിയിളപ്പിലും റോഡ് അടയ്ക്കും. മറ്റ് പഞ്ചായത്തുകളിലേയ്ക്കുള്ള ഇടറോഡുകളും അടയ്ക്കും. ഇവിടങ്ങളില്‍ പോലീസ് കാവലേര്‍പ്പെടുത്തും. 

നിലവില്‍ പൂഞ്ഞാറിലേയ്ക്കുള്ള റോഡ് അടച്ചിട്ടില്ല. പൂഞ്ഞാര്‍ റോഡും അടച്ചേക്കുമെന്നാണ് പോലീസ് നല്കുന്ന സൂചന. പാല റോഡില്‍ പനയ്ക്കപ്പാലത്ത് നിലിവില്‍ പോലീസ് പരിശോധനയുണ്ട്. പോലീസിനൊപ്പം ഈരാറ്റുപേട്ടയിലെ നന്‍മക്കൂട്ടവും റാപ്പിഡ് റെസ്‌പോണ്‍സ് ടീമും ചേര്‍ന്നാണ് റോഡുകള്‍ അടച്ചത്.

Post a Comment

0 Comments