Latest News
Loading...

പ്രഥമ പരിഗണന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്-അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ


ഈരാറ്റുപേട്ട: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഊർജിതപ്പെടുത്തുന്നതിനും പ്രഥമ പരിഗണന നൽകുമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലം നിയുക്ത എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർചിതപെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 

 തിങ്കളാഴ്ച രാവിലെ തന്നെ ബന്ധപെട്ട ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകി.ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കാനുള്ള  നടപടികൾക്ക് ഉടൻ തുടക്കം കുറിക്കും. നിയോജക മണ്ഡലത്തിലെ എല്ലാ പൊതു ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്താനുള്ള  നടപടി വളരെ വേഗത്തിൽ ആരംഭിക്കുമെന്ന് അദ്ധേഹം പറഞ്ഞു. 

അതോടൊപ്പം നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടും മുടങ്ങിക്കിടക്കുന്ന നിരവധി വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് വേണ്ട നടപടികൾക്ക് തുടക്കം കുറിക്കുമെന്നും  സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു

Post a Comment

0 Comments