Latest News
Loading...

KSU സ്ഥാപകദിനാചാരണം

കോട്ടയം: KSU 65ആം സ്ഥാപകദിനത്തോടാനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
 മണ്മറഞ്ഞുപോയ മുൻകാല KSU നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ജില്ലാ ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിൽ സ്ഥാപകനേതാവ് MA ജോൺ (കുറവിലങ്ങാട്)
 N S ഹരിശ്ചന്ദ്രൻ (കോട്ടയം)
 T J തോമസ് (വൈക്കം)
 വർഗ്ഗീസ് മാത്യു (കോട്ടയം)
 നസീർ മണിയംകുളം (ചങ്ങനാശേരി)
 ജോബിൻ തലപ്പാടി (പുതുപ്പള്ളി)
 ജോസഫ് വർഗ്ഗീസ് (ആർപ്പൂക്കര)
 പി കെ പ്രഭാകരൻ (ഈരാറ്റുപേട്ട) എന്നിവരുടെ സ്മരണ പുതുക്കി.

ഓൺലൈൻ ജന്മദിന സമ്മേളനം 
മുൻ KSU പ്രസിഡന്റ്  കെപിസിസി ജനറൽ സെക്രട്ടറി ശ്രീ. VS ജോയ് ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ശ്രീ. ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. KSU ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഷിൻസ് പീറ്റർ, ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, കെ എസ് യു ഭാരവാഹികളായ വൈശാഖ് പികെ, അഡ്വ. ഡെന്നിസ് ജോസഫ്, ബിബിൻ രാജ്, ഡോൺ മാത്യു, അലിൻ ജോസഫ്, യശ്വന്ത് സി നായർ, ഐശ്വര്യ ഉണ്ണി, സ്റ്റനി എസ് വരളിക്കര, മാത്യു വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments