Latest News
Loading...

സാമൂഹിക അടുക്കളയ്ക്കും ക്ഷീര കർഷകർക്കും തുണയായി ക്ഷീര സംഘങ്ങൾ.

കുറവിലങ്ങാട് : കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കാനാവാതെ ക്ഷീര സംഘങ്ങൾ ബുദ്ധിമുട്ടുമ്പോൾ മുഴുവൻ പാലും സംഭരിച്ച് കുറവിലങ്ങാട് പഞ്ചായത്തിലെ ക്ഷീര സംഘങ്ങൾ മാതൃകയായി. തോട്ടുവാ, കുര്യം സംഘങ്ങളാണ് ക്ഷീര കർഷകർക്കും പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സാമൂഹിക അടുക്കളയ്ക്കും സഹായഹസ്തം നീട്ടിയത്. സാമൂഹിക അടുക്കളയിലേക്ക് തോട്ടുവാ, കുര്യം ക്ഷീര സംഘങ്ങൾ പാൽ നൽകും. കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന സംഘാംഗങ്ങൾക്കായി തോട്ടുവായിലെ ക്ഷീര സംഘം വൈക്കോലും, 5 കിലോ കപ്പയും, കോവിഡ് പ്രതിരോധ ഹോമിയോ മരുന്നും, കുര്യം ക്ഷീര സംഘത്തിലെ അംഗങ്ങൾക്ക് 5 കിലോ അരിയും കോവിഡ് പ്രതിരോധ കിറ്റും, ഹോമിയോ മരുന്നും സൗജന്യമായി വിതരണം ചെയ്യും. 

തോട്ടുവാ ക്ഷീര സഹകരണ സംഘത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിർവഹിച്ചു. പഞ്ചായത്ത് അംഗം എം.എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, സീനിയർ ക്ഷീര വികസന ഓഫീസർ ശ്രീജ രാധാകൃഷ്ണൻ, സംഘം ഭാരവാഹികളായ ടോമി ജോൺ, സിറിയക് കെ.സി എന്നിവർ പ്രസംഗിച്ചു.

കുര്യം ക്ഷീര സഹകരണ സംഘത്തിന്റെ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിർവഹിച്ചു. പഞ്ചായത്ത് അംഗം രമാ രാജു അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, സീനിയർ ക്ഷീര വികസന ഓഫീസർ ശ്രീജ രാധാകൃഷ്ണൻ, സംഘം ഭാരവാഹികളായ ബൈജു ജോസഫ്, രമ്യ എസ്, സത്യനാഥൻ, ജീവനക്കാരായ ശ്രീജ, ലിസാമ്മ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments