Latest News
Loading...

കൊഴുവനാലിൽ സമൂഹ അടുക്കള ആരംഭിച്ചു

 അർഹരായ കോവിഡ് രോഗികൾക്കും സാധുജനങ്ങൾക്കും ഭക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടി കൊഴുവനാൽ പഞ്ചായത്ത്  ആരംഭിച്ച സമൂഹ അടുക്കള കൊഴുവനാൽ പഞ്ചായത്ത് പ്രസിഡണ്ട് നിമ്മി ടിങ്കിൾ രാജ് ഉദ്ഘാടനം ചെയ്തു.  ആദ്യ ദിവസത്തെ ഭക്ഷണം സന്നദ്ധ പ്രവർത്തകർക്ക് വിതരണത്തിനായി  കൈമാറി. 
 യോഗത്തിൽ വൈസ് പ്രസിഡൻറ് രാജേഷ് ബിയും എൽഡിഎഫ് നേതാക്കന്മാരായ ടി.ആർ വേണുഗോപാൽ, ജെയ്മോൻ പരിപ്പീറ്റതോട്ട്, ബാബു കെ ജോർജ്,സാജൻ മണിയങ്ങാട്ട്, സെന്നി തകിടിപ്പുറം എന്നിവരും പഞ്ചായത്ത്  മെമ്പർമാരായ മാത്യു തോമസ്, പി സി ജോസഫ്, ഗോപി കെ. ആർ, അനീഷ് ജി,രമ്യാ രാജേഷ്,ലീലാമ്മ ബിജു, മഞ്ജു  ദിലീപ്,  അനീസ് കുര്യൻ, സ്മിതാ വിനോദ്,  ആലീസ് ജോയി, മെർളി ജെയിംസ് , സെക്രട്ടറി ലിജോ ജോബ്, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ  എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments