Latest News
Loading...

കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് സ്വന്തമായി വാഹനം വാങ്ങി കൊണ്ടാട് വാര്‍ഡ്


രാമപുരം കൊണ്ടാട് വാര്‍ഡിലെ സുമനസുകളുടെ കൂട്ടായ്മയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങിയ വാഹനം നാടിന് സമര്‍പ്പിച്ചു. വാര്‍ഡിലെ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വാഹനം സംഘടിപ്പിച്ചത്. നിയുക്ത എംഎല്‍എ മാണി സി കാപ്പന്‍ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.

കോവിഡ് 19 യുടെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായാണ് കൊണ്ടാട് വാര്‍ഡിലെ സുമനസുകളായ ആളുകളുടെ സഹകരണത്തോടെ സന്നദധ യുവജനപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വാഹനം വാങ്ങിയത്. കോവിഡ് രോഗികളെയും ക്വാറന്റയിനില്‍ കഴിയുന്നവരെയും ആശുപത്രികളിലെത്തിക്കുക, ക്വാറന്റയിന്‍ കേന്ദ്രങ്ങളില്‍ ആവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുക, അനുബന്ധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വാഹനം വാങ്ങിയിരിക്കുന്നത്. 

ക്കൊണ്ടാട് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ വാഹനം നാടിന് സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വാര്‍ഡ് മെംബര്‍ അമ്മിണി KN, ഫാദര്‍ മാത്യു തേവര്‍കുന്നേല്‍, പി ആര്‍ സുകുമാരന്‍ , കേണല്‍ K N V ആചാരി, മോഹനന്‍ കുഴുപ്പനാല്‍, TN വിശ്വന്‍, ബൈജു മുണ്ടപ്ലാക്കല്‍, സുധീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബമ്പിച്ചു. 

കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരെയും സന്നദ്ധ പെര്‍ത്തകരെയും പൊന്നാടയണിച്ച് ആദരിച്ചു.

Post a Comment

0 Comments