Latest News
Loading...

പാലാ മരിയസദനത്തിന് കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹസമ്മാനം

കോവിഡ് 19 രണ്ടാം തരംഗം അതിരൂക്ഷമായ ഈ സാഹചര്യത്തിൽ രാജ്യം ഓക്സിജൻ ദൗർലഭ്യം എന്ന പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് പാലാ മാനേജിങ് ട്രസ്റ്റി  സെബാസ്റ്റ്യൻ ജോസഫ് 10 ലിറ്ററിന്റെ ഓക്സിജൻ കോൺസൻട്രേറ്റർ വാങ്ങി മരിയസദനം ഡയറക്ടർ  സന്തോഷ് ജോസഫിന് നൽകി മാതൃകയായി.

 മരിയസദനത്തിൽ നാന്നൂറിലധികം അനാഥരായ ആളുകൾ വസിക്കുന്നതിനാൽ ഓക്സിജൻ കോൺസൻട്രേറ്റർ അത്യാവശ്യം ആയിരുന്ന സാഹചര്യത്തിൽ ആണ് കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ സ്നേഹ സമ്മാനം മരിയസദനത്തിനു ലഭിച്ചത്. അഡ്വ. ജോസ് ചന്ദ്രത്തിൽ, ജോൺസൻ ആലപ്പാട്ട്, നിഖിൽ സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു..

Post a Comment

0 Comments