Latest News
Loading...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഈരാറ്റുപേട്ട കരുണ പാലിയേറ്റീവ് കെയർ



കഴിഞ്ഞ ഒന്നര വർഷങ്ങളായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കർമ്മനിരതരായിരുന്ന കരുണ വളണ്ടിയർമാർ "കരുണ ആശ്വാസ്" പദ്ധതിയുമായി രംഗത്ത്.

കോവിഡ് പോസിറ്റീവ് ആയവർ,കോറൻറയിനിൽ കഴിയുന്നവർ, നെഗറ്റീവായ ശേഷവും മാനസിക സമ്മർദ്ദത്തിൽ കഴിയുന്നവർക്കും കൗൺസിലിംങ്ങ് ഉൾപ്പെടെയുള്ള ഹോം കെയർ സർവീസ് ഇന്ന് രാവിലെ 10 മണിക്ക് കരുണ അഭയകേന്ദ്രത്തിൽ വെച്ച് "കരുണ ആശ്വാസ്" വാഹനം കോവിഡ് സെൽ ഈരാറ്റുപേട്ട നോഡൽ ഓഫീസർ Dr സൈനുദ്ധീൻ ഫ്ലാഗ് ഓഫ് ചെയ്ത് നിർവ്വഹിച്ചു.

 എല്ലാ കോ വിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഹോം കെയർ സർവ്വീസ് നടത്തുന്നത്,* *ഇതിനോടകം IRW യുമായി സഹകരിച്ച് 100 ൽ അധികം കോവിഡ് ശവസംസ്കാര ചടങ്ങുകൾ നടത്തി. ഇതിലേക്കാവശ്യമായ PPEകിറ്റുകൾ ഉൾപ്പെടെ സാധന സാമഗ്രികൾ അജ്മി ഫുഡ്സും, കെ.കെ. ഫുഡ്സും നൽകി

കരുണ അഭയകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കരുണ ചെയർമാൻ NAM ഹാറൂൺ അദ്ധ്യക്ഷത വഹിച്ചു, ചടങ്ങിൽ Dr സൈനുദ്ധീൻ, Dr സഹില ഫിർദൗസ്, അജ്മി ഫുഡ്സ് ഇന്ത്യ പ്രൈ: ലിമിറ്റഡ് ഡയറക്ടർ ഫൈസൽ കെ.എ, K Kഫുഡ്സ് ഫ്ലവർ മിൽസ് എം.ഡി യാസിർ KA, സമീർ കോന്നച്ചാടത്ത്, അജ്മൽ പാറനാനി, പി.എസ് അഷ്റഫ് , K K സാദിഖ്, സക്കീർ കറുകാംചേരിൽ, പി.കെ.ഷാഫി, നൗഷാദ് തോണ്ടു പറമ്പ് തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

0 Comments