Latest News
Loading...

കർഷകർക്ക് അടിയന്തിര സഹായം എത്തിക്കണം: മാണി സി കാപ്പൻ


പാലാ: കഴിഞ്ഞ ദിവസമുണ്ടായ ചുഴലികാറ്റിലും കനത്തമഴയിലും പയപ്പാറിൽ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളും ദുരിതം ബാധിച്ച കർഷകരെയും നിയുക്ത എം എൽ എ മാണി സി കാപ്പൻ സന്ദർശിച്ചു. 

കർഷകർക്ക് അർഹമായ നഷ്ട പരിഹാരം കാലതാമസം കൂടാതെ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്പച്ചൻ ചകണിയാങ്കൽ, കലങ്ങാലിൽ നെബു തുടങ്ങിയവരെയും സന്ദർശിച്ചു.

യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, ജോർജ് പുളിങ്കാട്, സന്തോഷ് കുര്യത്ത്, ജോസ് കുഴികുളം, കുട്ടിച്ചൻ ചവറനാനിയ്ക്കൽ, ബെന്നി കാടൻകാവിൽ, അഡ്വ അലക്സാണ്ടർ ആണ്ടൂക്കുന്നേൽ, ഔസേപ്പച്ചൻ വെള്ളിമൂഴയിൽ തുടങ്ങിയവർ മാണി സി കാപ്പന് ഒപ്പമുണ്ടായിരുന്നു.


Post a Comment

0 Comments