Latest News
Loading...

ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ സമാനതകളില്ലാത്തത്: മാണി സി കാപ്പൻ

കടനാട്: കോവിഡിനെ പ്രതിരോധിക്കാൻ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ സമാനതകളില്ലാത്തതാണെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ പറഞ്ഞു. കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ രാജു, മെഡിക്കൽ ഓഫീസർ ഡോ വിവേക് എന്നിവരുമായി അദ്ദേഹം പ്രവർത്തനങ്ങൾ വിലയിരുത്തി. ആർ സജീവ്, ബിന്ദു ബിനു, ജോയിസ് എന്നിവരും മാണി സി കാപ്പനൊപ്പം ഉണ്ടായിരുന്നു.


Post a Comment

0 Comments