Latest News
Loading...

കനിവ് ചാരിറ്റബിൾ സൊസൈറ്റി സേവന കേന്ദ്രം തുടങ്ങി

ഈരാറ്റുപേട്ട- കനിവ് ചാരിറ്റബിൾ സൊസൈറ്റി തെക്കേക്കര മേഖല കമ്മിറ്റി നേതൃതത്തിൽ ചേന്നാട് കവലയിൽ കനിവ് സേവന കേന്ദ്രം - വിഭവ സമാഹരണം - വിതരണം എന്നിവ ലക്ഷ്യം വച്ച് ആരംഭിച്ചു ഹെൽപ്പ് ഡെസ്ക്കിൻറ് ഉത്ഘാടനം നഗരസഭാ കൗൺസിലർ ഫാത്തിമാ മാഹിൻ നിർവ്വഹിച്ചു. 

തെക്കേക്കര മേഖലപ്രസിഡൻറ് കെ.യു. സുൽത്താൻഅദ്ധ്യക്ഷത വഹിച്ചു. കനിവ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് സി.എച്ച്. ഹസീബ്, എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സഫീർ കുരുവനാൽ, യൂസുഫ് തൈത്തോട്ടം എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എസ് മാഹിൻ സ്വാഗതവും, നവാസ് ചിറപ്പാറ നന്ദിയും പറഞ്ഞു

Post a Comment

0 Comments