Latest News
Loading...

കോവിഡ് പ്രതിസന്ധിയിൽ കരുതലായ് കനിവ് ചാരിറ്റബിൾ സൊസൈറ്റി

ഈരാറ്റുപേട്ട-- കോവിഡ് പ്രതിസന്ധിയിൽ നാടാകെ വലഞ്ഞ് നിൽക്കുമ്പോൾ നാടിന് കരുതലാകുകയാണ് ഈരാറ്റുപേട്ട കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകർ. ഭക്ഷ്യകിറ്റ് വിതരണം, കോവിഡ് ബാധിതർക്കും . ക്വാറന്റയിനിൽ കഴിയുന്നവർക്കും മറ്റും മരുന്നും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ച് നൽകൽ, കോവിഡ് ടെസ്റ്റിനും, ആശുപത്രി ആവശ്യങ്ങൾക്കും വാഹന സൗകര്യം ഒരുക്കിയും , കോവി ഡ്ബാധിതരുടെ വീടുകൾ അണുനശീകരണം നടത്തിയും തുടങ്ങി ഒട്ടനവധി സേവന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത് വിവിധ മേഖല കമ്മിറ്റികളുടെ നേത്യതത്തിൽ നൂറു കണക്കിന് ഭക്ഷ്യ കിറ്റുകൾ ആണ് ഇത് വരെ വിതരണം ചെയ്തത്.

 മേഖലകമ്മിറ്റികളുടെ നേതൃതത്തിൽ ഒരു ആംബുലൻസ് ഉൾപ്പെടെ 12 വാഹനങ്ങളാണ് ഇരുപ്പത്തിനാലു മണിക്കൂറും ലഭിക്കുന്ന തരത്തിൽ കോവി ഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്നത്.. പത്താഴപടി മേഖല കമ്മിറ്റി നേതൃതത്തിൽ ആയിരത്തി ഇരുന്നൂറ് കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ഇന്നലെ നടത്തിയത്. മേഖല കമ്മിറ്റി നേതൃതത്തിൽ വിവിധ ഹെൽപ്പ് ഡെസ്ക്കും പ്രവർത്തിച്ച് വരുന്നു.

 പത്താഴ പടി മേഖല കമ്മിറ്റി നേത്യതത്തിൽ നടത്തിയ പച്ചക്കറി കിറ്റ് വിതരണത്തിന് മേഖല പ്രസിഡൻറ് റഷീദ് വിരിയനാട്ട് സെക്രട്ടറി കെ.കെ. പരിക്കൊച്ച്, ഖജാൻജി റാഷിദ് പത്താഴപടി, സൊസൈറ്റി പ്രസിഡൻറ് സി.എച്ച്. ഹസിബ്, സെക്രട്ടറി എം.എസ്. ആരിഫ്, ഖജാൻജി അയ്യുബ് ഖാൻ കാസിം, ഹിലാൽ വെള്ളു പറമ്പിൽ , ഹലീൽ തലപള്ളിൽ എന്നിവർ നേതൃതം നൽകി.

Post a Comment

0 Comments