Latest News
Loading...

എല്‍ഡിഎഫ് പ്രവേശനം ജോസിന് നഷ്ടക്കച്ചവടം

പാലായിലെ കൈവെള്ളയില്‍ കൊണ്ടുനടന്ന പിതാവിന്റെ പാത പിന്തുടരാനുള്ള ജോസ് കെ മാണിയുടെ നീക്കങ്ങള്‍ പാളി. ലോക്‌സഭാ സ്ഥാനം രാജിവെച്ച് രാജ്യസഭാ എംപിയായ ശേഷം ഇപ്പോള്‍ നിയമസഭാ പോരാട്ടത്തിനിറങ്ങിയതിനെ വലിയൊരു വിഭാഗം വിമര്‍ശനബുദ്ധിയോടെയാണ് കണ്ടത്. എംപി സ്ഥാനത്തിരുന്നപ്പോള്‍ കൊണ്ടുവന്ന വികസന നേട്ടങ്ങള്‍ക്കും ജോസിനെ രക്ഷിക്കാനായില്ല. 


എല്‍ഡിഎഫിലേയ്ക്കുള്ള ചുവടുമാറ്റം ദഹിക്കാത്ത വലിയൊരു വിഭാഗം പാലായിലുണ്ടെന്ന വിലയിരുത്തലിനെ ശരിവെയ്ക്കുന്നത് കൂടിയാണ് തെരഞ്ഞെടുപ്പ്ഫലം. പതിറ്റാണ്ടുകളോളം യുഡിഎഫിനൊപ്പമായിരുന്ന പാര്‍ട്ടി പെട്ടൊന്നൊരു ദിവസം ഇടതുപാളയത്തിലെത്തിയപ്പോള്‍ കടുത്ത പാര്‍ട്ടിക്കാരല്ലാത്തവരെല്ലാം മുഖംചുളിച്ചു. കണ്‍ഫ്യൂഷനുകള്‍ പരിഹരിച്ചു എന്ന് പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടിരുന്നുവെങ്കിലും യാഥാര്‍ത്ഥ്യം അതിനപ്പുറമായിരുന്നു. 


ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കെഎം മാണിയെ ആവോളം നാറ്റിച്ച ഇടതുപക്ഷവുമായി കൈകോര്‍ത്തത് കാലങ്ങളോളം പാര്‍ട്ടിയ്‌ക്കൊപ്പം നിന്ന പരമാര്‍ത്ഥഹൃദയരെ ചൊടിപ്പിച്ചു. എതിര്‍ത്തുനിന്നവര്‍ക്ക് വേണ്ടി ജയ് വിളിക്കേണ്ടി വന്നതില്‍ ഇടതുപക്ഷത്തും മുറുമുറുപ്പുകളുണ്ടായിരുന്നു. ബിജെപിയുമായുള്ള കൂട്ടുകെട്ടാണ് തെളിഞ്ഞതെന്ന് ആരോപണമുന്നയിക്കുമ്പോഴും സ്വന്തം കാല്‍ക്കീഴിലെത്ര മണ്ണ് നീങ്ങിപ്പോയി എന്ന കണക്കെടുപ്പ് അനിവാര്യത തന്നെയാണ്. 



Post a Comment

0 Comments