Latest News
Loading...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ജോസ് കെ.മാണി


പഞ്ചായത്ത് തല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.

പാലാ നിയോജകമണ്ഡലത്തിലെ മലയോര പഞ്ചായത്തുകളായ കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട് തുടങ്ങിയ കുടുംബാംരോഗ്യകേന്ദ്രങ്ങളില്‍ എത്തി ജോസ് കെ.മാണി ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തു. 
കുടുംബാംരോഗ്യകേന്ദ്രങ്ങളില്‍ ഓക്‌സിമീറ്ററിന്റെ കുറവ് ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അത് ലഭ്യമാക്കുവാന്‍ ജോസ് കെ.മാണി നടപടി സ്വീകരിക്കുകയായിരുന്നു. കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ നേരിട്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്‌ശേഷമാണ് ഓക്‌സിമീറ്ററുകള്‍ വിതരണം ചെയ്തത്. വിവിധ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുത്തു.

കടനാട് പഞ്ചായത്തിലെ സാമൂഹിക അടുക്കള സന്ദര്‍ശിച്ച ജോസ് കെ.മാണി അടുക്കളയിലേക്ക് ആവശ്യമായ അരിയും സാധനങ്ങളും സംഭാവന ചെയ്തു.. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക്‌ശേഷം ഇന്ന് രാവിലെയാണ് ജോസ് കെ.മാണി തിരുവനന്തപുരത്ത് നിന്നും പാലായില്‍ തിരിച്ചെത്തിയത്.

Post a Comment

0 Comments