Latest News
Loading...

മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും. തൃപ്തനെന്ന് ജോസ് കെ മാണി



കേരള കോണ്‍ഗ്രസ് എമ്മിന് ചീഫ് വിപ്പ് സ്ഥാനവും ഒരു മന്ത്രി സ്ഥാനും നല്കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. യോഗത്തിന് ശേഷം പുറത്തെത്തിയ ജോസ് കെ മാണി തീരുമാനത്തില്‍ തൃപ്തനാണെന്ന് വ്യക്തമാക്കി. 

ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവുമാണ് ലഭിക്കുക. 2 മന്ത്രിസ്ഥാനത്തിനാണ് പാര്‍ട്ടി അവകാശവാദം ഉന്നയിച്ചിരുന്നത്. എന്നാല്‍ മുന്നണി സംവിധാനത്തിലെ പരിമിതകള്‍ മനസിലാക്കുന്നു. മുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനം. അതു കൊണ്ട് തീരുമാനത്തെ അംഗീകരിക്കുന്നതായും ജോസ് കെ മാണി പറഞ്ഞു.

എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനം എന്ന വിശാലമായ തീരുമാനമാണ് ഇടതുമുന്നണി സ്വീകരിച്ചിരിക്കുന്നത്. പ്രധാന വകുപ്പ് തന്നെ മന്ത്രിസ്ഥാനത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. മന്ത്രിയും ചീഫ് വിപ്പും ആരെന്നത് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

Post a Comment

0 Comments